കോട്ടയം : ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റായി ഫിലിപ്പ് ജോസഫ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കെ.പി.സി.സി സെക്രട്ടറിയും ഓൾ കേരള ലോട്ടറി ഏജന്റ് ആന്റ് സെല്ലേഴ്സ് കോൺഗ്രസ് ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റുമാണ്. കെ.എസ്.യു ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസി ഡന്റ്, കോട്ടയം ഡി.സി.സി ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് , ഹെഡ് ലോഡ് വർക്കേഴ്സ് ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് ഉൾപ്പെടെ നൂറു കണക്കിന് തൊഴിലാളി യൂണിയനുകളുടെ പ്രസിഡന്റുമാണ്.
Advertisements