ലോക്‌സഭാ തെരഞ്ഞെടുപ്പ് ;പത്രികാ സമർപ്പണം ഏപ്രിൽ നാലുവരെ

കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഏപ്രിൽ നാലുവരെ നാമനിർദേശപത്രിക സമർപ്പിക്കാം. നെഗോഷ്യബിൾ ഇൻസ്ട്രമെന്റ് ആക്ട് പ്രകാരമുള്ള തുടർച്ചയായ രണ്ട് അവധിദിവസങ്ങൾക്കുശേഷം ഇന്നു(ഏപ്രിൽ 2) വീണ്ടും പത്രിക സ്വീകരിച്ചുതുടങ്ങും. കോട്ടയം ലോക്‌സഭാ മണ്ഡലത്തിൽ  വരണാധികാരിയായ ജില്ലാ കളക്ടറുടെ ഓഫീസിലോ (ജില്ലാ കളക്ടറുടെ ചേംബർ), ഉപവരണാധികാരിയായ ആർ.ആർ. ഡെപ്യൂട്ടി കളക്ടറുടെ കളക്ട്രേറ്റിൽ തന്നെയുള്ള ഓഫീസിലോ ആണ് പത്രിക സമർപ്പിക്കേണ്ടത്. രാവിലെ 11 മണി മുതൽ ഉച്ചകഴിഞ്ഞു മൂന്നു വരെ പത്രിക സമർപ്പിക്കാം. തെരഞ്ഞെടുപ്പുകമ്മിഷന്റെ സുവിധ മൊബൈൽ ആപ്പ് വഴി ഓൺലൈനായും നാമനിർദേശപത്രിക സമർപ്പിക്കാം. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നവർ അപേക്ഷയുടെ ഹാർഡ് കോപ്പി വരണാധികാരി മുമ്പാകെ സമർപ്പിക്കണം. അപേക്ഷ നേരിട്ടു സമർപ്പിക്കാനുള്ള സമയവും ഓൺലൈനായി അനുവദിച്ചുതരും.

Advertisements

 ഏപ്രിൽ അഞ്ചിന് പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കും. ഏപ്രിൽ എട്ടാണ് നാമനിർദേശ പത്രിക പിൻവലിക്കുന്നതിനുള്ള അവസാനദിവസം. ഏപ്രിൽ 26നാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ ജൂൺ നാലിനും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോട്ടയം ലോക്‌സഭാമണ്ഡലത്തിൽ ഇതുവരെ രണ്ടുപേരാണ് പത്രിക സമർപ്പിച്ചിട്ടുള്ളത്. സ്വതന്ത്രസ്ഥാനാർഥിയായ ജോമോൻ ജോസഫ് സ്രാമ്പിക്കൽ എ.പി.ജെ. ജുമൻ വി.എസും,

എസ്.യു.സി.ഐ.(സി) സ്ഥാനാർഥിയായ തമ്പിയും.  

Hot Topics

Related Articles