കോട്ടയം: ലോക്‌സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്റെ മണ്ഡല പര്യടനത്തിന് നാളെ തുടക്കം. പാലായില്‍ രാവിലെ 7.30ന് മന്ത്രി വിഎന്‍ വാസവന്‍ പര്യടനം ഉദ്ഘാടനം ചെയ്യും. ജോസ് കെ മാണി എംപി അധ്യക്ഷത വഹിക്കും. ആദ്യദിനത്തില്‍ പാലാ നിയോജകമണ്ഡലത്തിലെ കടനാട്, മേലുകാവ്, മൂന്നിലവ്, തലനാട്, തലപ്പുലം, മീനച്ചില്‍, എലിക്കുളം പഞ്ചായത്തുകളിലാണ് പര്യടനം. ഓരോ പഞ്ചായത്തുകളിലും തെരഞ്ഞെടുത്ത കേന്ദ്രങ്ങളിലാണ് സ്വീകരണം.
നാലിന് പുതുപ്പള്ളി, ആറിന് പിറവം, ഏഴിന് വൈക്കം, എട്ടിന് ഏറ്റമാനൂര്‍, 10ന് കടുത്തുരുത്തി, 11ന് കോട്ടയം എന്നിങ്ങനെയാണ് ആദ്യഘട്ടപര്യടനം. നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് മുന്നോടിയായി മണ്ഡലത്തിലെ വിവിധ ഭാഗങ്ങൡ പ്രമുഖ വ്യക്തികളെ കാണുന്ന ഒാട്ടപ്രദക്ഷിണത്തിലായിരുന്നു സ്ഥാനാര്‍ത്ഥി. പരമാവധി ആളുകളെ കണ്ട് ആശീര്‍വാദം വാങ്ങി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനാണ് സ്ഥാനാര്‍ത്ഥിയുടെ തീരുമാനം. നാളെ (ബുധന്‍) രാവിലെ 10.30നാണ് പത്രിക സമര്‍പ്പണം.