തിരുവല്ല : മനുഷ്യന് അത്യന്താപേക്ഷിതമായ കൃഷിയുടെയും വ്യവസായത്തിന്റെയും ആവശ്യകത വർഷങ്ങൾക്കുമുമ്പ് ഗുരുദേവൻ നമ്മെ ഓർമ്മപ്പെടുത്തിയിട്ടുണ്ടെന്ന് മാത്യു ടി തോമസ് എംഎൽഎ പറഞ്ഞു. കൃഷിയിലൂടെയും വ്യവസായത്തിലൂടെയും നമ്മുടെ നാട്ടിൽ ഉത്പാദനം ഉണ്ടായി സമ്പദ്ഘടനയെ മുന്നോട്ട് നയിച്ചെങ്കിലേ നാട് വളരുകയുള്ളൂയെന്ന ഗുരുവിന്റെ ദീർഘവീക്ഷണം ജീവിതത്തിൽ പാലിച്ചുപോകുവാൻ നമുക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
എസ് എൻ ഡി പി യോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിലുള്ള 15-ാമത് മനയ്ക്കച്ചിറ ശ്രീനാരായണ കൺവെൻഷനിൽ കൃഷി, കൈത്തൊഴിൽ, വ്യവസായം, ടൂറിസം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ യൂണിയൻ സെക്രട്ടറി അനിൽ എസ് ഉഴത്തിൽ സ്വാഗതം പറഞ്ഞു. യുഡിഎഫ് ജില്ലാ ചെയർമാൻ അഡ്വ. വർഗീസ് മാമ്മൻ മുഖ്യപ്രഭാഷണം നടത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യോഗം അസി. സെക്രട്ടറി പി എസ് വിജയൻ സന്ദേശം നൽകി. ഇൻസ്പെക്ടിംഗ് ഓഫീസർ എസ് രവീന്ദ്രൻ, യൂണിയൻ വൈസ് പ്രസിഡന്റ് കെ ജി ബിജു, കൗൺസിലർമാരായ ബിജു മേത്താനം, രാജേഷ്കുമാർ ആർ, അനിൽ ചക്രപാണി, സരസൻ ടി ജെ, മനോജ് ഗോപാൽ, പഞ്ചായത്ത് കമ്മിറ്റിയംഗങ്ങളായ കെ കെ രവി, കെ എൻ രവീന്ദ്രൻ, വനിതാസംഘം പ്രസിഡന്റ് സുമ സജികുമാർ, വൈസ് പ്രസിഡന്റ് ഇന്ദു വി ആർ, സെക്രട്ടറി മണിയമ്മ സോമശേഖരൻ, കുമാരിസംഘം കോർഡിനേറ്റർ ശോഭാ ശശിധരൻ, എംപ്ലോയീസ് ഫോറം കോർഡിനേറ്റർ ഷാൻ രമേശ് ഗോപൻ, വൈദികയോഗം രക്ഷാധികാരി ഷാജി ശാന്തി, ഭാരവാഹികളായ ഷിബു ശാന്തി, സുജിത്ത് ശാന്തി, പെൻഷൻ കൗൺസിൽ ചെയർപേഴ്സൺ അംബികാപ്രസന്നൻ, കൺവീനർ ലളിതാ സുഗതൻ എന്നിവർ പ്രസംഗിച്ചു.
എസ് എൻ ഡി പി യോഗത്തിന്റെ ആനുകാലിക പ്രസക്തിയെക്കുറിച്ച് യൂത്ത് മൂവ്മെന്റ് കേന്ദ്രസമിതി സെക്രട്ടറി സജീഷ് കോട്ടയവും ജൈവവൈവിദ്ധ്യം ഗോമാതാവിലൂടെ എന്ന വിഷയത്തിൽ അജയകുമാർ വലിയുഴത്തിലും പ്രഭാഷണം നടത്തി.