തിരുവനന്തപുരം: കോട്ടയത്ത് ഇന്നലെ കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ നടത്തിയ ശ്രമം ഒരു കാരണവശാലും ഒരിടത്തും ഉണ്ടാകാന്‍ പാടില്ല. ഇതുമായി ബന്ധപ്പെട്ട് മെഡിക്കല്‍ എഡ്യുക്കേഷന്‍ ജോയിന്റ് ഡയറക്ടര്‍ക്ക് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിക്കണമെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.
ആശുപത്രികളില്‍ എല്ലാ ജീവനക്കാരും നിര്‍ബന്ധമായും തിരിച്ചറിയല്‍ രേഖ ധരിച്ചിരിക്കണം. നിലവിലുള്ള ആശുപത്രി സംവിധാനത്തിലെ സുരക്ഷാ ഓഡിറ്റ് നടത്തും. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി സിസിടിവി പ്രവര്‍ത്തിക്കുന്നുണ്ടോ, ആവശ്യമായ സ്ഥലങ്ങളിലാണോ സ്ഥാപിച്ചിരിക്കുന്നത് തുടങ്ങിയവ പരിശോധിക്കുന്നതിന് നിര്‍ദേശിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളജുകളില്‍ അവശ്യമായ ഇടങ്ങളില്‍, പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും ഇടങ്ങളിലും ആരോഗ്യ ജീവനക്കാര്‍ ജോലി ചെയ്യുന്ന കാഷ്വാലിറ്റി ഉള്‍പ്പെടുന്ന സ്ഥലങ്ങളിലും സ്വകാര്യത ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കും. ഇത്തരം സ്ഥലങ്ങളില്‍ ആവശ്യമായ ഇടത്ത് സിസിടിവി സ്ഥാപിക്കും. ആശുപത്രിയില്‍ സുരക്ഷാ ക്രമീകരണങ്ങളില്‍ കാലോചിതമായ മാറ്റം വരുത്തുമെന്നും മന്ത്രി പറഞ്ഞു.