എഴുമാന്തുരുത്തിൽ വോൾട്ടേജ് ഇല്ല; പിതാവിന്റെ ജീവൻ നിലനിർത്തുന്നത് ഓക്സിജൻ കോൺസൻട്രേറ്ററിന്റെ സഹായത്തോടെ; കെഎസ്ഇബിയുടെ അനാസ്‌ഥയിൽ പ്രതിഷേധിച്ച് ബിബിനും കുടുംബവും കെഎസ്ഇബി ഓഫീസിനു മുന്നിൽ താമസിച്ച് സമരം നടത്തി

കടുത്തുരുത്തി : ഓക്സിജൻ കോൺസൻട്രേറ്ററിന്റെ സഹായത്തോടെ ജീവിക്കുന്ന പിതാവിൻ്റെ ജീവൻ നിലനിർത്താൻ വൈദ്യുതി വേണം. ആറു മാസമായി വോൾട്ടേജ് ഇല്ലാത്തതിനാൽ പിതാവിന്റെ ജീവൻ അപകടത്തിൽ. കെഎസ്ഇബിയുടെ അനാസ്‌ഥയിൽ പ്രതിഷേധിച്ചു രണ്ടു കുഞ്ഞുങ്ങൾക്കൊപ്പം ദമ്പതികൾ കടുത്തുരുത്തിയിലെ -കെഎസ്ഇബി ഓഫിസിലേക്കു താമസം മാറ്റി. ഇന്നലെ രാത്രി 10 മണിയോടെ കടുത്തുരുത്തി കെഎസ്ഇബി ഓഫിസിലാണു നാടകീയ സംഭവങ്ങൾ നടന്നത്. എഴുമാന്തുരുത്ത് കറ്റുരുത്ത് കുഴിമറ്റം മ്യാലിൽ ബിബിൻ (40), ഭാര്യ ചിഞ്ചു (36) മക്കളായ ജോർജി (6), മിക്കി(3) എന്നിവരാണു പായും തലയിണയുമായി കെഎസ്ഇബി ഓഫിസിൽ എത്തി താമസം ആരംഭിച്ചത്.

Advertisements

ആറുമാസമായി താനും കുടുംബവും കെഎസ്ഇബിയുടെ അനാസ്‌ഥ മൂലം ദുരിതം അനുഭവിക്കുകയാണെന്നും പരിഹാരമുണ്ടാക്കാതെ തങ്ങൾ പോകില്ലെന്നും ബിബിൻ പറഞ്ഞു. മാത്താങ്കരിയിൽ നിന്നുള്ള ട്രാൻസ് ഫോമറിൽ നിന്നാണ് ഇവരുടെ വീട്ടിലേക്കു വൈദ്യുതി ലൈൻ വലിച്ചിരിക്കുന്നത്. ഇവർ ഉൾപ്പെടെ നിരവധി കുടുംബങ്ങൾക്കു വോൾട്ടേജ് പ്രശ്‌നമുണ്ട്. രാത്രിയും പകലും ഒരു ഉപകരണങ്ങളും പ്രവർത്തി ക്കില്ല. മുഖ്യമന്ത്രിക്കും കെഎസ്ഇബി അധികൃതർക്കും പരാതി നൽകി ബിബിൻ ആറ് മാസ മായി കെഎസ്ഇബി ഓഫിസ് കയറി ഇറങ്ങുകയാണ്. ഇപ്പോൾ ശരിയാക്കി തരാം എന്നായിരുന്നു അധികൃതരുടെ മറുപടിയെന്നു ബിബിൻ പറയുന്നു. ഏതാനും ദിവസങ്ങളായി വീട്ടിൽ ഒട്ടും വോൾട്ടേജ് ഇല്ലാത്ത സ്‌ഥിതിയാണ്.
ഓക്സിജൻ കോൺസൻട്രേറ്ററും പ്രവർത്തിക്കുന്നില്ല. ഇതിനാൽ പിതാവ് ജോസിന്റെ ജീവൻ അപകടത്തിലാണ്. ശ്വാസം കിട്ടാത്ത അവസ്‌ഥ കണ്ടുനിൽക്കാൻ കഴിയില്ല. കടുത്ത ചൂടിൽ കുഞ്ഞുങ്ങ ളെയുമായി വീട്ടിൽ കിടന്നുറങ്ങാനും കഴിയില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിവ്യത്തിയില്ലാതെയാണു രാത്രി കടുത്തുരുത്തി കെഎസ്ഇബി ഓഫിസിൽ ഭാര്യയും കുഞ്ഞുങ്ങളുമായി എത്തിയത്. പ്രശ്നത്തിനു പരിഹാരം കാണാതെ ഇവിടെ നിന്നു പോകില്ലെന്നും ബി ബിൻ പറഞ്ഞു. ഭാര്യയ്ക്കും കുട്ടികൾക്കുമൊപ്പം ബിബിൻ പായ വിരിച്ചു ഓഫിസിൽ കിടക്കുകയാണ്. വോൾട്ടേജ് പ്രശ്ന‌ം പരിഹരിക്കാൻ നടപടികൾ സ്വീകരിച്ചു വരികയാണെന്നു കെഎസ്ഇബി അറിയിച്ചു. നിലവിൽ കോപ്പർ ലൈനുകളി ലാണു കണക്ഷൻ നൽകിയിരി ക്കുന്നത്. ഇതുമൂലമാണു വോൾട്ടേജ് ക്ഷാമം അനുഭവപ്പെടുന്നത്. ഈ ലൈൻ മാറ്റി അലുമിനിയം ലൈനുകൾ സ്‌ഥാപിക്കും. കെഎസ്ഇബി ഓഫീസിൽ എത്തിയ കുടുംബത്തിനെ ഫോണിൽ വിളി ച്ചു സംസാരിച്ചെന്നും ഉടൻ പരിഹാരം ഉണ്ടാക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും കെഎസ്ഇബി ജീവനക്കാർ പറഞ്ഞു. ഉദ്യോഗസ്ഥരുടെ ഉറപ്പിന്മേൽ ഇന്നലെ ആരംഭിച്ച സമരം ഇന്ന് പുലർച്ചയോടെ അവർ പിൻവലിച്ചു.

Hot Topics

Related Articles