കോടികൾ ആസ്തിയുമായി സ്ഥാനാർത്ഥികൾ ; കോട്ടയത്തെ മൂന്ന് സ്ഥാനർത്ഥികളുടെ സ്വത്ത്‌ വിവരങ്ങൾ അറിയാം ;  വിവരങ്ങൾ വെളിപ്പെടുത്തിയത് തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ സത്യവാങ്മൂലത്തിൽ 

കോട്ടയം:തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ സത്യവാങ്മൂലത്തിൽ കോടികളുടെ ആസ്തികളുമായി മത്സരിക്കാൻ ഒരുങ്ങി കോട്ടയത്തെ എൽഡിഎഫ് യുഡിഎഫ് എൻഡിഎ സ്ഥാനാർത്ഥികൾ.എൻ.ഡി.എ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിയുടെ കൈവശമുള്ളത് 23.27 ലക്ഷം രൂപയാണ് .74,901 രൂപയാണ് ഭാര്യയുടെ കൈവശം പണമായി ഉള്ളത് . 1.04 കോടി രൂപയുടെ ലാൻഡ് റോവർ ഡിഫൻഡറും ഇത് കൂടാതെ ഏട്ട് വാഹനങ്ങൾ സ്വന്തമായുള്ള തുഷാറിന് 35 പവന്റെ സ്വർണവുമുണ്ട്.ഇവയടക്കം മൊത്തം 6,23,46,080 രൂപയാണു നിക്ഷേപമൂല്യമെന്നും നാമനിർദേശപത്രികക്കൊപ്പം സമർപ്പിച്ച സ്വത്ത് വിവര സത്യവാങ്മൂലത്തിൽ പറയുന്നു. സ്വന്തംപേരിലുള്ള കെട്ടിടങ്ങൾക്കും ഭൂമിക്കും 41.98 കോടിയാണ് മൂല്യം. 10.98 കോടിയുടെ ബാധ്യതയുമുണ്ട്

Advertisements

എൽ.ഡി.എഫ്. സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ കൈവശമുള്ള പണം 40,000 രൂപ. ഭാര്യയുടെ കൈയിലുള്ളത് 30,000 രൂപയും. സ്വർണമായും നിക്ഷേപമായും ചാഴികാടന് 50.30ലക്ഷം രൂപയും ഭാര്യയ്ക്ക് 50.39 ലക്ഷം രൂപയും വിവിധ ബാങ്ക് അക്കൗണ്ടുകളിലുണ്ട്. ഇതിനു പുറമേ ഇരുവരുടേയും ജോയിന്റ് അക്കൗണ്ടിൽ 27.80ലക്ഷം രൂപയാനുള്ളത്.ചാഴികാടന് രണ്ട് കാറുകളും കൂടാതെ 24ഗ്രാം സ്വർണവുമുണ്ട്. 12 ലക്ഷം രൂപയാണു കാറുകളുടെ മൂല്യം. ഭാര്യയ്ക്ക് 476ഗ്രാം സ്വർണമുണ്ട്. ചാഴികാടന് 96ലക്ഷത്തിൻ്റെ ഭൂമിയും ഇരുവരുടേയും പേരിൽ 80 ലക്ഷത്തിന്റെ വീടും സ്ഥലവുമുണ്ടെന്നും സത്യവാങ്ങ്മൂലത്തിൽ പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യു.ഡി.എഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിന്റെ കൈവശം പണമായി 15,000 രൂപയും നിക്ഷേപമായുള്ളത് 61.97 ലക്ഷവുമാണ്. ഭാര്യയുടെ പക്കൽ പണമായി 12,000 രൂപയാണുള്ളത്. സ്വന്തമായി ഇദ്ദേഹത്തിന് വാഹനമില്ല. ഭാര്യയുടെ പേരിൽ രണ്ടു കാറുകളുണ്ട്.  ഏട്ട് ഗ്രാം സ്വർണമാണുള്ളത്. ഭാര്യയുടെ കൈയിൽ 425 ഗ്രാം സ്വർണവുമുണ്ട്.5.62 കോടി വിലമതിക്കുന്ന കൃഷിഭൂമിയടക്കം മൊത്തം 6.88 കോടിയുടെ ഭൂകെട്ടിട ആസ്തിയുംഫ്രാൻസിസ് ജോർജിൻറ പേരിലുണ്ട്.കേരള ബാങ്കിൽ കാർഷികവായ്‌പ ഇനത്തിൽ മൂന്ന് ലക്ഷം രൂപയുടെ ബാധ്യതയുംഇദ്ദേഹത്തിനുണ്ട്. ഭാര്യക്ക് 10 ലക്ഷത്തിന്റെ ബാധ്യതയാണുള്ളത്.

Hot Topics

Related Articles