തെയില തോട്ടത്തിൽ മരുന്നടിക്കാൻ പോയ തൊഴിലാളി കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു

ചെന്നൈ: തമിഴ്നാട് വാല്‍പ്പാറയില്‍ കാട്ടുപോത്തിലെ ആക്രമണത്തില്‍ 48 കാരൻ മരിച്ചു. ഇന്നു രാവിലെ 9 മണിയോടെയാണ് സംഭവം. മുരുകാളി എസ്റ്റേറ്റിലെ തൊഴിലാളി അരുണ്‍ കുമാറാണ് മരിച്ചത്. തേയില തോട്ടത്തില്‍ മരുന്നടിക്കാൻ പോയതായിരുന്നു അരുണ്‍ കുമാർ. പിന്നില്‍ നിന്ന് വന്ന് കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു. വാല്‍പ്പാറ സർക്കാർ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പത്തരയോടെ മരണം സംഭവിച്ചു.

Advertisements

Hot Topics

Related Articles