7 ജില്ലകളിൽ വേനൽമഴ; രണ്ട് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്; അടുത്ത 5 ദിവസത്തേക്കുള്ള മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസങ്ങളില്‍ വേനല്‍മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 7 ജില്ലകളില്‍ നേരിയ തോതില്‍ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാംകുളം, ഇടുക്കി എന്നീ ജില്ലകളില്‍ ഇന്നും നാളെയും നേരിയ മഴ ലഭിക്കും. പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർകോ‍ട് എന്നീ ജില്ലകളൊഴികെ മറ്റെല്ലാ ജില്ലകളിലും ഏഴിനും എട്ടിനും മഴ ലഭിക്കും. ഒൻപതിന് കേരളത്തിലുടനീളം മഴ ലഭിക്കുമെന്നും കാലാവസ്ഥാവകുപ്പ് പ്രവചിക്കുന്നു. അതിനിടെ, സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. മഞ്ഞ അലർട്ടാണ് സംസ്ഥാനത്ത് പ്രഖ്യാപിച്ചിട്ടുള്ളത്.

Advertisements

ഇന്ന് മുതല്‍ 9 വരെ കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉയർന്ന താപനില 40ഡിഗ്രി വരെ ഉയരാൻ സാധ്യതയുണ്ട്. തൃശൂർ ജില്ലയില്‍ ഉയർന്ന താപനില 38ഡിഗ്രി വരെയും, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കോഴിക്കോട് കണ്ണൂർ ജില്ലകളില്‍ 37ഡിഗ്രി വരെയും, എറണാകുളം, മലപ്പുറം, കാസറഗോഡ് ജില്ലകളില്‍ ഉയർന്ന താപനില 36ഡിഗ്രി വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിപ്പുണ്ട്.

Hot Topics

Related Articles