കോട്ടയം: എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ ഒന്നാഘട്ട വാഹനപര്യടനത്തിന് വിവിധ മണ്ഡലങ്ങളിൽ ജനകീയ വരവേൽപ്പ്. സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ നിരത്തിലും ടൗണിലുമെത്തി വൻ സ്വീകരണമാണ് നൽകുന്നത്. എംപിയെന്ന നിലയിൽ നടപ്പിലാക്കിയ വിവിധ വികസനപദ്ധതികളുടെ ഗുണഭോക്താക്കൾ സംഘം ചേർന്ന് പ്രത്യേക സ്വീകരണം നൽകുന്നത് വേറിട്ട അനുഭവമാണ്. വിവിധ റോഡുകളുടേയും വിദ്യാഭ്യാസസ്ഥാപനങ്ങളുടേയും ഗുണഭോക്താക്കളാണ് ഇത്തരത്തിൽ സ്വീകരണം നൽകുന്നത്.
മാലയും ബൊക്കയും ഒഴിവാക്കണമെന്ന സ്ഥാനാർത്ഥിയുടെ ആഹ്വാനം പൂർണ്ണമായും ഉൾക്കൊണ്ടാണ് ജനങ്ങളുടെ സ്വീകരണം. കണിക്കൊന്നപൂക്കളും ഫലവർഗ്ഗങ്ങളും സമ്മാനിച്ചാണ് സ്ഥാനാർത്ഥിയെ വരവേൽക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പാലാ, പുതുപ്പള്ളി, പിറവം മണ്ഡലങ്ങളിലാണ് ഇതിനോടകം ആദ്യഘട്ടം പൂർത്തീകരിച്ചത്. നാളെ (ഞായർ) വൈക്കത്തും മറ്റന്നാൾ (തിങ്കൾ) ഏറ്റുമാനൂരിലും 10ന് കടുത്തുരുത്തിയിലും 11ന് കോട്ടയത്തുമായി ആദ്യഘട്ട പര്യടനം പൂർത്തീകരിക്കും.
രണ്ടാംഘട്ടപര്യടനം 12ന് പിറവത്താണ് ആരംഭിക്കുന്നത്. 13ന് പാലാ, 15ന് കോട്ടയം, 16ന് കടുത്തുരുത്തി, 17ന് ഏറ്റുമാനൂർ, 18ന് വൈക്കം, 19ന് പുതുപ്പള്ളി എന്നിങ്ങനെയാണ് രണ്ടാംഘട്ട പര്യടനത്തിന്റെ ക്രമീകരണം.