ന്യൂസ് ഡെസ്ക് : ഐപിഎല്ലിൽ വിജയഗാഥ തുടർന്ന് സഞ്ജുവും കൂട്ടരും. ബാംഗ്ലൂരിനെതിരായ മത്സരത്തിൽ ടോസ് നേടി ബാംഗ്ലൂരിനെ ബാറ്റിംഗിന് അയച്ച സഞ്ജുവിന് കൂട്ടർക്കും 184 റൺസ് എന്ന വിജയ ലക്ഷ്യമാണ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് നൽകിയത്. എന്നാൽ നിശ്ചിത 20 ഓവറിൽ രാജസ്ഥാൻ ലക്ഷ്യം മറികടക്കുകയായിരുന്നു.വിരാട് കോഹ്ലിയുടെ സെഞ്ചുറിയാണ് ബാംഗ്ലൂരിന് മികച്ച സ്കോർ സമ്മാനിച്ചത്.
മറുപടി ബാറ്റിംഗിൽ ആദ്യ വിക്കറ്റ് നഷ്ടപ്പെട്ട് തകർച്ചയെ നേരിട്ട രാജസ്ഥാൻ ബട്ലറും സഞ്ജുവും ഒന്നിച്ചതോടെ മത്സരത്തിലേക്ക് തിരികെ എത്തുകയായിരുന്നു.വിരാട് കോഹ്ലിയുടെ സെഞ്ച്വറിക്ക് മറുപടിയായി ബട്ലർ സെഞ്ചുറി നേടിയതോടെ വിജയം രാജസ്ഥാനോടൊപ്പം നിന്നു. രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജുവും അർധ സെഞ്ചുറി നേടി ബട്ലർക്ക് ഒപ്പം നിന്നതോടെ വിജയം ബാംഗ്ലൂരിന്റെ കയ്യിൽ നിന്നും രാജസ്ഥാൻ തട്ടിയെടുക്കുകയായിരുന്നു.കളിച്ച എല്ലാ മത്സരങ്ങളിലും ഇതോടെ രാജസ്ഥാൻ വിജയിച്ചു.ഈ ഐപിഎല്ലിൽ സഞ്ജുവിന്റെ പേരോട്ടമാണ് കാണുന്നത്.