തിര എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് വന്ന നടനാണ് ധ്യാന്‍ ശ്രീനിവാസന്. വിനീത് ശ്രീനിവാസന് മൂന്നാമതായി സംവിധാനം ചെയ്ത ചിത്രം കൂടിയാണ് തിര.എന്നാല്‍ തിരയ്ക്ക് പിന്നാലെ ചെറിയ കാലത്തെ ഇടവേളയ്ക്ക് ശേഷം സിനിമയില്‍ നിന്ന് വിട്ടു നിന്ന ധ്യാന്‍ പിന്നീട് ചെയ്യുന്ന ചിത്രം ബേസില്‍ ജോസഫിന്റെ കുഞ്ഞി രാമായണമാണ്.
പിന്നാലെ അടി കപ്യാരെ കൂട്ടമണി, മുദ്ദുഗവ്, ഒരേമുഖം തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ട ധ്യാന്‍ ഇടക്കാലത്ത് ചെയ്ത ചിത്രങ്ങള്‍ വലിയ രീതിയില്‍ ശ്രദ്ധ നേടിയിരുന്നില്ല. ലവ് ആക്ഷന്‍ ഡ്രാമ ധ്യാന്‍ ശ്രീനിവാസന്റെ ആദ്യത്തെ സംവിധാന ചിത്രമായിരുന്നു. തുടര്‍ന്ന് ചെയ്ത ഉടലിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.എന്നാല്‍ വീണ്ടും സിനിമകളില്‍ തുടര്ച്ചെയായി ഉണ്ടായ പരാജയങ്ങളില്‍ നിന്ന ധ്യാനിന് കരിയറില്‍ വലിയ ബ്രേക്ക് ലഭിക്കാന്‍ പോകുന്ന ചിത്രമായിരിക്കും വര്‍ഷങ്ങള്‍ക്ക് ശേഷം എന്നാണ് പൊതുവിലുള്ള അഭിപ്രായം. ധ്യാന്‍ ശ്രീനിവാസന്റെ അഭിനയവും മികച്ച രീതിയില്‍ പ്രതിഫലിച്ചിട്ടുണ്ടെന്നാണ് ട്രെയിലര്‍ കണ്ട പ്രേക്ഷകരും അഭിപ്രായപ്പെടുന്നത്. ഇപ്പോഴിതാ അവസരങ്ങള്‍ തുറന്നു കിട്ടിയതിനെക്കുറിച്ച് തുറന്നു പറയുകയാണ് ധ്യാന്‍ ശ്രീനിവാസന്.വെറൈറ്റി മീഡിയയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ധ്യാന്‍ ഇക്കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നത്. ട്രെയിലറില്‍ കാണുന്ന പോലെ എത്ര വാതിലുകള്‍ മുട്ടിയിട്ട് എന്ന ചോദ്യത്തോടായിരുന്നു ധ്യാന്‍ ശ്രീനിവസന്റെ രസകരമായ മറുപടിയും അതില്‍ വിനീത് ശ്രീനിവാസന്റെ വിശദീകരണവും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഞങ്ങള്‍ക്ക് ഒരു വാതിലും മുട്ടേണ്ടി വന്നിട്ടില്ല, ഞങ്ങള്‍ നെപോ കിഡ്സ് അല്ലേ, വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചതല്ലേ എന്നാണ് എന്നായിരുന്നു ധ്യാന്‍ ശ്രീനിവാസന് പറഞ്ഞത്. നമ്മക്ക് എല്ലാ പ്രിവലേജും കിട്ടി, അച്ഛന് ലോഞ്ച് ചെയ്തതല്ലേ എന്നും ധ്യാന്‍ പറഞ്ഞു. എന്നാല്‍ ഇതിന് മറുപടിയായി വിനീത് ചോദിക്കുന്നത് നിന്നെ എപ്പോഴാ അച്ഛന് ലോഞ്ച് ചെയ്തത് എന്നായിരുന്നു. ധ്യാനിന്റെ ജീവിതം ഒരു നെപോ കിഡിന്റെ ജീവിതമേ അല്ല എന്നായിരുന്നു വിനീത് പറഞ്ഞത്. ഇവന് വെറുതെ പറയുന്നതാണ് എന്നും വിനീത് പറയുന്നു.’ധ്യാന്‍ നല്ല പ്രായത്തില്‍ ഒന്നും ഒരു പ്രിവിലേജും അനുഭവിച്ചിട്ടില്ല. അവന് ഔട്ട് സൈഡര്‍ ആയിരുന്നു. വെറുതെ നെപോ കിഡ് എന്ന് വിളിച്ച് അവനെ അപമാനിക്കരുത്. അത് എനിക്ക് ഫീല്‍ ചെയ്യും. എന്നെ വിളിച്ചാല്‍ കുഴപ്പമില്ല,’ വിനീത് ശ്രീനിവാസന് പറഞ്ഞു.
എന്നാല്‍ താന്‍ ഇപ്പോള്‍ ഒരു നെപോ കിഡ് ഒക്കെയായി വരുന്നുണ്ടെന്നാണ് ധ്യാന്‍ പറയുന്നത്. വീട്ടില്‍ തനിക്ക് ഒരു വിലയൊക്കെ കിട്ടി തുടങ്ങിയെന്നും പറയുന്നു.പക്ഷെ അത് ആദ്യത്തെ സിനിമയുടെ പ്രോസസ് വരെയെ ഉള്ളു. അവിടെ നമ്മള് ആക്ടേഴ്സിനെ കൊണ്ട് പണി എടുപ്പിക്കുന്നുണ്ടോ, സമയം എങ്ങനെ മാനേജ് ചെയ്യുന്നു തുടങ്ങി ഒരു ഡയറക്ടറുടെ പണി അവിടെ ശ്രദ്ധിക്കും. അത് മര്യാദയ്ക്ക് ചെയ്തില്ലെങ്കില്‍ എല്ലാം തിരിച്ചടിക്കും എന്നും വിനീത് പറയുന്നുണ്ട്. അതേസമയം ഇതിന് കൗണ്ടറായി തനിക്ക് പറ്റിയത് അതാണ് എന്ന് ധ്യാനും പറയുന്നുണ്ട്.അച്ഛന്റെയും ചേട്ടന്റെയും പേര് കളയാന്‍ നടക്കുന്നു എന്നാണ് എന്നോട് പറയുന്നത്. അതുകൊണ്ട് അതില്‍ കാര്യമില്ലെന്നും ധ്യാന്‍ ശ്രീനിവാസന് പറയുന്നു. നെപോട്ടിസം കൊണ്ട് കയറി വരാം, പക്ഷെ പ്രൊഫഷണലിസം കൊണ്ടേ ഈ മേഖലയില്‍ പിടിച്ച് നില്ക്കാന് സാധിക്കൂ എന്നും വിനീത് പറയുന്നുണ്ട്. അത് ആര് എങ്ങനെ വന്നാലും പ്രൊഫഷണലിസം ഇല്ലാതെ പിടിച്ച് നില്ക്കാന് സാധിക്കില്ലെന്ന് വിനീത് പറയുന്നു.