മല്ലപ്പള്ളി :
ചുങ്കപ്പാറ നിർമ്മലപുരം കരുവള്ളിക്കാട്ട് കുരിശുമല യിലെ തീർത്ഥാടനത്തിന് പുതുഞായഴ്ച്ചയോടെ സമാപനമായി. വലിയ നോമ്പിലെ വെള്ളിയാഴ്ച്ചകളിലും, പീഡാനുഭവ വാരത്തിലും നാടിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരകണക്കിന് വിശ്വാസികളും മത മേലദ്ധ്യക്ഷൻമാരും , വികാരി ജനറാളൻന്മാരും വെദികരും, സിസ്റ്റേഴ്സും, വെദിക വിദ്യാർത്ഥികളും സണ്ടേസ്കൂൾ വിദ്യാർത്ഥികളും വിശുദ്ധ കുരിശിൻ്റെ തീർത്ഥാടനത്തിൽ പങ്കു ചേർന്നു ചങ്ങനാശ്ശേരി അതിരൂപത സ്വന്തമായി വാങ്ങിയ പുതിയ പാതയിലൂടെയാണ് ഈ വർഷത്തെ തീർത്ഥാടനം നടന്നത്.
പുതുഞായറാഴ്ച്ച രാവിലെ 10.30 ന് മലമുകളിലെ ചാപ്പലിൽ ഫാ. മാത്യു കാരാട്ട് ആഘോഷമായ തിരുന്നാൾ കുർബാന അർപ്പിച്ചു തുടർന്ന് സമാപന ആശീർവാദത്തോടും നേർച്ച വിതരണത്തോടും കൂടി ഈ വർഷത്തെ തീർത്ഥാടനത്തിന് സമാപനമായി.
ഈ വർഷത്തെ തീർത്ഥാടനത്തിന് അതിരൂപതാ വികാരി ജനറാൾ വർഗീസ് താനന്മാവുങ്കൽ തീർത്ഥാടന കേന്ദ്രം വികാരി ഫാ. ജോസഫ് മാമ്മൂട്ടിൽ, ജനറൽ കൺവീനർ സോണി കൊട്ടാരം , ജൺസൺ കരോട്ടു പുതിയത്ത്, ട്രസ്റ്റിമാരായ ബിനുമോടിയിൽ , ജോസ് തോണാത്ത് ,
റ്റോം ഇലഞ്ഞിപ്പുറത്ത്,
തോമസുകുട്ടി, വേഴമ്പ തോട്ടം, ജോസി ഇലഞ്ഞിപ്പുറം , റോബിൻ കൊട്ടാരം, കമ്മറ്റി അംഗങ്ങളും നേതൃത്വം നൽകി.