ഇന്ത്യൻ പ്രീമിയർ ലീഗിൽ ലക്നവിനോട് തോറ്റു ഗുജറാത്ത്; എറിഞ്ഞുപിടിച്ച് ലഖ്നൗ

ലഖ്നൗ : ബാറ്റർമാർ പരാജയപ്പെട്ടപ്പോൾ, മികവ് തെളിയി ചാഞ്ഞടിച്ച ബൗളർമാരുടെ മികവിൽ ഗുജറാത്തിലെ തകർത്ത് ലഖ്നൗ. 163/ 5 എന്ന താരതമ്യേന ദുർബലമായ സ്കോർ ഉയർത്തിയ ലഖ്നൗവിനെതിരെ സിമ്പിൾ ആയി ജയിക്കാമെന്ന ഗുജറാത്തിന്റെ പ്രതീക്ഷകളാണ് ലക്നൗ ബൗളർമാർ തകർത്തു കളഞ്ഞത്. 18.5 ഓവറിൽ ഗുജറാത്തിന്റെ മുഴുവൻ വാട്ടർമാരും പുറത്തായി. ടോസ് നേടിയ ലക്നൗ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഡിക്കോക്കും (6) , പടിക്കലും (7) ആദ്യം തന്നെ പുറത്തായതിനെ തുടർന്ന് ലഖ്നൗ പ്രതിരോധത്തിലായി. കെ എൽ രാഹുൽ (33) , സ്റ്റോണിസ് (58) , പൂരാൻ (32)  , ബദോണി (20) എന്നിവരാണ് ലക്നവിനെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. ഗുജറാത്തിനു വേണ്ടി ഉമേഷ് യാദവും , നാൽക്കണ്ടെയും രണ്ടും , റാഷിദ് ഖാൻ ഒരു വിക്കറ്റും വീഴ്ത്തി. ദുർബലമായ സ്കോറിനെ നേരിടാൻ ഇറങ്ങിയ ഗുജറാത്തിന് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണർമാരായ ഗില്ലും (19) , സായി സുദർശനും (31) ടീമിനെ 50 കടത്തിയ ശേഷമാണ് മടങ്ങിയത്. 

Advertisements

54 ൽ ഗിൽ പോയ ശേഷം 7 റൺ എടുക്കുന്നതിനിടെ  ഗുജറാത്തിന് നാല് വിക്കറ്റുകൾ ആണ് നഷ്ടമായത്. 56 ൽ വില്യംസൺ (1) , 58 ൽ സായ് സുദർശൻ , 61 ൽ കെ എസ് ഭരത് (2) എന്നിവർ വീണത് ഗുജറാത്തിന് തിരിച്ചടിയായി. 80 ൽ നാൽക്കണ്ടേയും (12) , 93 ൽ വിജയ് ശങ്കറും (17) , റാഷിദ് ഖാനും (0) വീണതോടെ ഗുജറാത്ത് പരാജയം മണത്തു. ഒരുവശത്തു ഉറച്ചുനിന്നു പൊരുതിയ തിവാത്തിയ (30) ആയിരുന്നു അപ്പോഴും ഗുജറാത്തിന്റെ പ്രതീക്ഷ. 126 ൽ തിവാത്തിയ വീണതോടെ ഗുജറാത്തിന്റെ പ്രതീക്ഷകൾ അവസാനിച്ചു. ലഖ്നൗവിനു വേണ്ടി യഷ് താക്കൂർ അഞ്ചും ക്രുണാൽ പാണ്ഡ്യ മൂന്നും , രവി ബിഷ്ണോയിയും നവീനും ഓരോ വിക്കറ്റും വീഴ്ത്തി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.