പാലക്കാട്: വല്ലപ്പുഴയില്‍ അമ്മയെയും മക്കളെയും പൊള്ളലേറ്റ നിലയില്‍ സംഭവത്തില്‍ അമ്മയ്ക്ക് പിന്നാലെ മകളും മരിച്ചു. വല്ലപ്പുഴ ചെറുകോട് മുണ്ടക്കപറമ്പില്‍ പ്രദീപിൻ ഭാര്യ ബീന(35) മക്കളായ നിഖ (12) നിവേദ (6) എന്നിവരെയാണ് വീടിനുള്ളില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. ബീന നേരത്തെ മരിച്ചിരുന്നു. ചികിത്സയില്‍ കഴിയുന്നതിനിടെയാണ് 12 കാരിയായ മകള്‍ നിഖ മരിച്ചത്.
Advertisements
ഞായറാഴ്ച പുലർച്ചെ വീട്ടിനുള്ളിലാണ് ഇവരെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. മണ്ണെണ ശരീരത്തില്‍ ഒഴിച്ച് തീ കൊളുത്തിയ നിലയിലായിരുന്നു. കുടുംബ പ്രശ്നമാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. ആറുവയസുകാരി നിവേദ ചികിത്സയില്‍ കഴിയുകയാണ്.