എം പി ഫണ്ടിൽ പട്ടികവിഭാഗങ്ങളോട് അവഗണന: ഭീം മിഷൻ

കോട്ടയം : എംപി ഫണ്ടിൽ പട്ടികജാതി പട്ടിക വർഗ വിഭാഗങ്ങളോട് അവഗണന കാണിക്കുന്നു എന്ന് ഭീം മിഷൻ ഭാരവാഹികൾ. കോട്ടയത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് അവർ ഈ കാര്യം വ്യക്തമാക്കിയത്. കോട്ടയം പാർലമെൻറ് അംഗങ്ങളുടെ പ്രാദേശിക വികസനത്തിനായി 1993 ഡിസംബർ 22ന് കേന്ദ്രസർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് നമ്പർ ഓഫ് പാർലമെൻ്റ് പ്രാദേശിക വികസന പദ്ധതി (MPLADS). പ്രാദേശിക ആവശ്യങ്ങളെ മുൻനിർത്തി സ്ഥിരതയുള്ള സാമൂഹ്യ ആസ്‌തി പരപ്പെടുത്തുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. തുടക്കത്തിൽ 5 ലക്ഷമായിരുന്ന എംപി ഫണ്ട് നിലവിൽ 3 കോടി രൂപ വീതമാണ് പ്രതി വർഷം കേന്ദ്ര സർക്കാർ അനുവദിക്കുന്നത്. 2018 ജൂലൈ 2 വരെയുള്ള കണക്കുകൾ പ്രകാരം 47572.75 കോടി രൂപ ഈ പദ്ധതി പ്രകാരം ചിലവഴിച്ചു കഴിഞ്ഞിട്ടുണ്ട്. എം പി ഫണ്ടിൽ നിന്നും എറ്റവും കുറഞ്ഞത് 22.5% ശതമാനം തുകയെങ്കിലും പട്ടികജാതി പട്ടികവർഗ്ഗ വികസനത്തിനായി ചിലവഴിക്കണമെന്ന് കേന്ദ്രസർക്കാർ പുറത്തിറക്കിയിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങളിൽ വ്യക്തമായി പറയുന്നു.

Advertisements

അതായത് പ്രതിവർഷം എംപി ഫണ്ടിൽ നിന്നും 1.125 കോടി രൂപ പട്ടികജാതി പട്ടികവർഗ്ഗ വികസനത്തിനായി ചിലവഴിക്കണമെന്നതാണ് വ്യവസ്ഥ. 2019 – 20 മുതൽ 2022 – 33 വരെയുള്ള സാമ്പത്തിക വർഷങ്ങളിൽ കേരളത്തിലെ എംപിമാർ പട്ടികജാതി പട്ടികവർഗ്ഗ വികസനത്തിനായി എത്ര തുക ചിലവഴിച്ചു. ഏതൊക്കെ പദ്ധതികൾക്ക് ചിലവഴിച്ചു എന്നതിനെ സംബന്ധിച്ച് വിവരവാകാശ നിയമ പ്രകാരം ഭീം മിഷൻ വിവരങ്ങൾ ശേഖരിക്കുയുണ്ടായി. ഇത് മുൻനിർത്തി പരിശോധിച്ചപ്പോൾ കോട്ടയത്തിൻ്റെ പ്രിയപ്പെട്ട എംപിയുടെ അവകാശവാദം പട്ടികവിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം തീർത്തും നിരാശജനകമാണെന്നാണ് കണ്ടെത്തൽ. 100% ശതമാനം എംപി ഫണ്ട് ചിലവഴിച്ചതായി അവകാശപ്പെടുന്ന അദ്ദേഹം പട്ടികവിഭാഗങ്ങളുടെ വികസനത്തിനായി ഈ കാലയളവിൽ (2019 – 20 മുതൽ 2022 – 23) ചിലവഴിച്ചതാവട്ടെ, ഈ വിഭാഗങ്ങൾക്ക് അവകാശപ്പെട്ട തുകയുടെ 12.70കോടി) 11.84% ശതമാനം (31 97ലക്ഷം) മാത്രമാണ്. ഈ കാലയളവിൽ ജനറൽ വിഭാഗത്തിനായി 240 പദ്ധതികൾ എം പി നിർദ്ദേശിച്ചപ്പോൾ പട്ടികവിഭാഗങ്ങൾക്കായി നിർദ്ദേശിച്ചത് കേവലം 10 പദ്ധതികൾ മാത്രമാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

270 ലക്ഷം രൂപയുടെ പദ്ധതികൾ നിർദ്ദേശിക്കേണ്ട സ്ഥാനത്ത് കേവലം 1,79,04,716 രൂപയുടെ 166.31%) പദ്ധതികൾ മാത്രമാണ് നിർദ്ദേശിക്കുക പോലുമുണ്ടായത്. 100% എം പി ഫണ്ട് ചിലവഴിച്ചതിന്റെ പേരിൽ അദ്ദേഹത്തിനു സ്വീകരണമൊരുക്കിയവരും പട്ടികവിഭാഗങ്ങളോടുള്ള എം പി ഹണിൻ്റെ അവഗണനക്കു കുടപിടിക്കുകയാണുണ്ടായത്. അദ്ദേഹത്തിൻ്റെ പാർട്ടിയുടെ ചെയർമാനും രാജ്യസദാംഗവുമായ ജോസ് കെ മാണി പട്ടികജാതി പട്ടികവർഗ്ഗ വികസനത്തിനായി ഈ കാലയളവിൽ (2019 -20 മുതൽ 2022 – 23) ചിലവഴിച്ചതാവട്ടെ ഈ
വിദരങ്ങൾക്ക് അവകാശപ്പെട്ട തുകയുടെ (157.5 ലക്ഷം) 0% ശതമാനം (0 ലക്ഷം). അതായത് ഒരു രൂപ പോലും ഈ വിഭാഗങ്ങൾക്കായി അദ്ദേഹം തൻ്റെ എം പി ഫണ്ടിൽ നിന്നും ചിലവഴിച്ചിട്ടില്ല. എം പി ഹബ് 100% തമാനം ചിലവഴിച്ചതായി അവകാശപ്പെടുന്ന എംപിയും, അതിൻ്റെ പേരിൽ അദ്ദേഹത്തിന് സ്വീകരണമൊരുക്കിയവരും, അദ്ദേഹത്തിൻ്റെ പാർട്ടി ചെയർമാനും പട്ടികവിഭാഗങ്ങളോടു കാണിച്ച ഈ അവഗണനയിൽ പരസ്യമായി മാപ്പ് പറയണമെന്നും ഭീം മിഷൻ സംസ്ഥാന കോർഡിനേറ്റർ അജി എം ചാലാക്കേരിയും ജനറൽ കൺവീനർ സജി കെ ചേരമനും ആവശ്യപ്പെട്ടു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.