കെ എം മാണിയുടെ അഞ്ചാം ചരമവാർഷികം കാരുണ്യ ദിനമായി ആചരിക്കുന്നു

കോട്ടയം : കേരള കോൺഗ്രസ് എം ചെയർമാനും മന്ത്രിയുമായിരുന്ന കെ എം മാണിയുടെ അഞ്ചാം ചരമവാർഷികം കാരുണ്യ ദിനമായി ആചരിക്കുന്നു. ഏപ്രിൽ ഒൻപത് ചൊവ്വാഴ്ച രാവിലെ ആറേമുക്കാലിനു അദ്ദേഹത്തിൻ്റെ ഭൗതിക അവശിഷ്ടം അന്ത്യവിശ്രമം കൊള്ളുന്ന പാലാ സെന്റ് തോമസ് കത്തീഡ്രൽ ദേവാലയത്തിൽ വിശുദ്ധ കുർബാനയ്ക്ക് ശേഷം അനുസ്മരണ പ്രാർത്ഥനയോടെ തുടക്കം കുറിക്കും. അതിന് ശേഷം കോട്ടയം തിരുനക്കര മൈതാനത്ത് കേരളത്തിൽ എമ്പാടും ഉള്ള കേരള കോൺഗ്രസ് എം പാർട്ടി വാർഡ് പ്രസിഡന്റ് മാരുടെ നേതൃത്വത്തിൽ പ്രവർത്തകർ പുഷ്പാർച്ചന നടത്തും.

Advertisements

രാവിലെ ഒമ്പത് മണി മുതൽ ഒരു മണി വരെ ആണ് പുഷ്പാർച്ചന. പാർട്ടി ചെയർമാൻ ജോസ് കെ മാണി, മന്ത്രി റോഷി അഗസ്റ്റിൻ, ചീഫ് വിപ്പ് ഡോ എൻ ജയരാജ്,കോട്ടയം പാർലമെന്റ് സ്ഥാനാർഥി തോമസ് ചാഴികാടൻ എംപി, എംഎൽഎ മാരായ ജോബ് മൈക്കിൾ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, പ്രമോദ് നാരായണൻ പാർട്ടി ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്ജ്, കോട്ടയം ജില്ലാ പ്രസിഡന്റ് പ്രൊഫ ലോപ്പസ് മാത്യു, തുടങ്ങിയവർ സന്നിഹിതരായിരിക്കും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.