അങ്കത്തിനൊരുങ്ങി അഞ്ച് സംസ്ഥാനങ്ങള്‍; തെരഞ്ഞെടുപ്പ് ഏഴ് ഘട്ടമായി; വോട്ടെണ്ണല്‍ മാര്‍ച്ച് 10ന്; നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഏഴു ഘട്ടമായാണ് തിരഞ്ഞെടുപ്പ്. ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് ഫെബ്രുവരി 10ന് ഉത്തര്‍പ്രദേശില്‍ നടത്തും. രണ്ടാംഘട്ട തെരഞ്ഞെടുപ്പ് ഫെബ്രുവരി 14ന് പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ എന്നിവിടങ്ങളില്‍ നടത്തും. മൂന്നാംഘട്ട തെരഞ്ഞെടുപ്പ് ഫെബ്രുവരി 20ന് ഉത്തര്‍പ്രദേശില്‍ നടത്തും. മണിപ്പൂരില്‍ നിയമസഭ തെരഞ്ഞെടുപ്പ് ഫെബ്രുവരി 27 ന്. അഞ്ചു സംസ്ഥാനങ്ങളായി 690 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ്.

Advertisements

മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍. ഒരു പോളിംഗ് സ്റ്റേഷനില്‍ 1250 വോട്ടര്‍മാരെ മാത്രമേ അനുവദിക്കൂ. പ്രായമായവര്‍ക്ക് വീട്ടിലിരുന്ന് വോട്ട് ചെയ്യാം. 80 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് വീട്ടിലെത്തിക്കും. കോവിഡ് ബാധിതര്‍ക്കും പോസ്റ്റല്‍ ബാലറ്റ് ഉപയോഗിക്കാം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുതിയ തെരഞ്ഞെടുപ്പ് പ്രോട്ടോകോള്‍ പ്രഖ്യാപിച്ചു തെരഞ്ഞെടുപ്പ് കമ്മീഷന്‍. ആരോഗ്യരംഗത്തെ പ്രമുഖരുമായി ചര്‍ച്ച നടത്തിയാണ് മുന്നോട്ടുപോകുന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍.

Hot Topics

Related Articles