കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥി വിരുദ്ധ നടപടികൾ അവസാനിപ്പിക്കുക : എസ്എഫ്ഐ കോട്ടയം ജില്ലാ കമ്മറ്റി

കോട്ടയം : കേന്ദ്ര സർക്കാർ സ്ഥാപനമായ കെ.ആർ നാരായണൻ നാഷണൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അധികൃതരുടെ വിദ്യാർത്ഥി വിരുദ്ധ നടപടികൾ അവസാനിപ്പിക്കണമെന്ന് എസ്എഫ്ഐ കോട്ടയം ജില്ലാ കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. അധികൃതരുടെ അലംഭാവത്തിനെതിരെ പ്രതികരിച്ചതിൻ്റെ പേരിൽ പുറത്താക്കിയ 4 വിദ്യാർഥികളെ എത്രയും വേഗം തിരിച്ചെടുക്കണം.

Advertisements

സി എഫ് എൽ. റ്റി സി ആയിരുന്ന ക്യാമ്പസ് കെട്ടിടം തിരിച്ചു വിട്ടു കിട്ടിയിട്ടും ക്ലാസ്സുകൾ പുനരാരംഭിക്കാത്ത സാഹചര്യത്തിൽ, വാടക കെട്ടിടത്തിൽ അധിക ബാധ്യത വരുത്തി വച്ചുകൊണ്ട് ക്ലാസ്സുകൾ നടത്തുന്നതിനെതിരെ പ്രതികരിച്ചതിന് പ്രതികാര നടപടിയായിട്ടാണ് 4 വിദ്യാർഥികളെ കോളേജിൽ നിന്നും പുറത്താക്കിയത്.പുറത്താക്കിയ വിദ്യാർത്ഥികളെ തിരിച്ചെടുക്കണമെന്നും അധികൃതരുടെ വിദ്യാർത്ഥി വിരുദ്ധ നടപടികൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു  ക്യാമ്പസിലെ മുഴുവൻ വിദ്യാർത്ഥികളും അനിശ്ചിതകാല സമരത്തിലാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിദ്യാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടി, സ്റ്റുഡന്റ്സ്  കൗൺസിൽ  രൂപികരിക്കുക,2019 ബാച്ചിലെ മുഴുവൻ സെമെസ്റ്റർ (എല്ലാ ഡിപ്പാർട്മെന്റ് ) വിദ്യാർത്ഥികൾക്ക് സിലബസ്‌  ലഭ്യമാക്കുക,
വിദ്യാർത്ഥികളിൽ (2019 ബാച്ച് ) ഒപ്പിട്ട് വാങ്ങിച്ച ബ്ലാങ്ക് മുദ്ര പത്രം തിരിച്ചു നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് സമരത്തിൽ വിദ്യാർഥികൾ ഉന്നയിക്കുന്നത്.  വിദ്യാർത്ഥി സമരത്തിന് പൂർണ പിന്തുണയുമായി എസ് എഫ് ഐ രംഗത്തുണ്ടെന്നു എസ്എഫ്ഐ ജില്ലാ സെക്രട്ടറി എം. എസ് ദീപക് , പ്രസിഡന്റ് ജസ്റ്റിൻ ജോസഫ് എന്നിവർ പറഞ്ഞു.

Hot Topics

Related Articles