തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കളുടെ മക്കള്‍ ബിജെപിക്കൊപ്പം ചേരുന്നത് തെറ്റെന്ന് എ.കെ ആന്റണി. കുടുംബം വേറെ രാഷ്ട്രീയം വേറെ എന്നാണ് തുടക്കം മുതല്‍ നിലപാട്. മക്കളെ പറ്റി എന്നെ കൊണ്ട് അധികം പറയിപ്പിക്കരുത്. ആ ഭാഷ ശീലിച്ചിട്ടില്ല. താന്‍ പ്രചാരണത്തിന് പോകാതെ തന്നെ പത്തനംതിട്ടയില്‍ ആന്റോ ആന്റണി വൻ ഭൂരിപക്ഷത്തില്‍ ജയിക്കും. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകാത്തത് ആരോഗ്യ പ്രശ്നം കൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിയുടെ സുവർണകാലം കഴിഞ്ഞു. സുവർണകാലം ശബരിമല പ്രശ്നമുണ്ടായ കാലത്താണ് അത് കഴിഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പാണ് നടക്കാന്‍ പോകുന്നത്. നിയമസഭാ തെരഞ്ഞെടുപ്പല്ല. ഇന്ത്യ അടുത്ത അഞ്ച് വർഷം ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണ്.
തെരഞ്ഞെടുപ്പ് ജീവൻ മരണ പോരാട്ടമാണ്. ഇന്ത്യയെ സംരക്ഷിക്കാനും വീണ്ടെടുക്കാനുള്ള തെരഞ്ഞെടുപ്പാണിത്. ബിജെപി ഭരണം അവസാനിപ്പിക്കണം. ഇന്ത്യയെന്ന ആശയത്തെ ഞെക്കി ഞെരുക്കി ഇല്ലാതാക്കാനാണ് ശ്രമം. ആർഎസ്എസിന്റെ പിൻ സീറ്റ് ഡ്രൈവ് അവസാനിപ്പിക്കണം. ഭരണഘടന മൂല്യങ്ങള്‍ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കപ്പെടാനുള്ള തെരഞ്ഞെടുപ്പാണ്. മോദി വീണ്ടും അധികാരത്തില്‍ എത്തിയാല്‍ ഭരണഘടനയും ജനാധിപത്യവും അട്ടിമറിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേരളത്തിന്റെ സമഗ്ര മേഖലയേയും തകർത്ത സർക്കാരാണ് കേരളം ഭരിക്കുന്നത്. വനഖലയിലെ ജനങേങള്‍ ഓടി പോകട്ടെ എന്ന ദുഷ്ടലാക്ക് ഉണ്ടോ സർക്കാരിന് എന്ന് പോലും സംശയിക്കുന്നു. പരമ്ബരാഗത മേഖലയാകെ തകന്നു, തീരദേശ ജീവിതം ദുസ്സഹമായി. ജീവിക്കാൻ വഴിയില്ലാതെ റഷ്യയില്‍ യുദ്ധം ചെയ്യാൻ വരെ യുവാക്കള്‍ പോകുന്നു. പ്രതീക്ഷ നശിച്ച് കേരളത്തില്‍ ഇനി ജീവിച്ചിട്ട് കാര്യമില്ല എന്ന് തിരിച്ചറിയുന്നു. എന്നിട്ടും മുഖ്യമന്ത്രി എന്ത് ചെയ്യുന്നു. ഇങ്ങനെ പോയാല്‍ കേരളം അന്യസംസ്ഥാന തൊഴിലാളികളുടെ മാത്രം നാടായി മാറും കേന്ദ്രത്തില്‍ ബിജെപിക്കെതിരെയും കേരളത്തില്‍ പിണറായി ദുർഭരണത്തിന് എതിരെയും വിധിയെഴുതണമെന്നും എ.കെ ആന്റണി വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചു.