കോട്ടയം : കുറിച്ചിയിലെ വിവിധ ദലിത് സംഘടനകളുടെ വേദിയായ ദലിത് സംഘടനാ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇന്ത്യൻ ഭരണഘടനാ ശില്പി ബാബാസാഹേബ് ഡോ. ബി. ആർ അംബേദ്കറിന്റെ 133-മത് ജന്മദിനം 2024 ഏപ്രിൽ 14 ഞായറാഴ്ച ആഘോഷിക്കുന്നു. ഉച്ചയ്ക്ക് 2 മണി മുതൽ ഘോഷയാത്ര, സമ്മേളനം, കലാപരിപാടികൾ
തുടങ്ങിയ വിപുലമായ പരിപാടികളോടെ കുറിച്ചിയിലെ മഹാത്മാ അയ്യൻകാളി സ്മാരകമന്ദിരം , സചിവോത്തമപുരത്താണ് പരിപാടിക്ക് തുടക്കം കുറിക്കുക. കേരള ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് ബി. കെമാൽ പാഷയാണ് സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. എം.ജി സർവ്വകലാശാല പ്രൊഫസർ ഡോ. രാജേഷ് കോമത്ത് മുഖ്യ പ്രഭാഷണവും നടത്തും.
Advertisements