മുംബൈ പ്ലേ ഓഫ് കളിക്കുമോ ! പ്ലേ ഓഫിലെത്തുന്നത് ആരൊക്കെ ; പോയിൻ്റ് പട്ടികയിൽ ഒന്നാമത് എത്തുന്നത് ഈ ടീം ; സൂപ്പർ കമ്പ്യൂട്ടറിൻ്റെ ഐപിഎൽ പ്രവചനമിങ്ങനെ

ന്യൂസ് ഡെസ്ക് : ഐപിഎല്ലില്‍ പോരാട്ടങ്ങള്‍ രണ്ടാഴ്ചകള്‍ പിന്നിടുകയാണ്. 22 മല്‍സരങ്ങള്‍ ഇതിനകം പൂര്‍ത്തിയായിക്കഴിഞ്ഞു.ചില ടീമുകള്‍ പ്രതീക്ഷകള്‍പ്പുറത്തെ പ്രകടനവുമായി മുന്നേറുമ്പോള്‍ മറ്റു ചില ടീമുകളാവട്ടെ തീര്‍ത്തും നിരാശപ്പെടുത്തിയിരിക്കുകയാണ്. ലീഗ് ഘട്ടത്തിലെ മല്‍സരങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ പോയിന്റ് പട്ടികയില്‍ തലപ്പത്ത് ഫിനിഷ് ചെയ്യുന്ന ടീം ആരായിരിക്കും? ഇതേക്കുറിച്ച്‌ പ്രവചനം നടത്തിയിരിക്കുകയാണ് സൂപ്പര്‍ കംപ്യൂട്ടര്‍.

Advertisements

ടൂര്‍ണമെന്റില്‍ ഇത്തവണ ഒരു മല്‍സരം പോലും തോറ്റിട്ടില്ലാത്ത ഏക ടീമായ സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സായിരിക്കും പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാക്കാരാവുകയെന്നാണ് സൂപ്പര്‍ കംപ്യൂട്ടര്‍ പ്രവചിച്ചിരിക്കുന്നത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

20നടുത്ത് പോയിന്റ് റോയല്‍സിനു ലഭിക്കുകയും ചെയ്യും. ഒൻപതു മല്‍സരങ്ങളിലായിരിക്കും റോയല്‍സ് ജയിക്കുക. അഞ്ചു കളികളില്‍ തോല്‍ക്കുമെന്നും പ്രവചനത്തില്‍ പറയുന്നു.

നിലവില്‍ കളിച്ച നാലു മല്‍സരങ്ങളിലും ജയിച്ച്‌ മുന്നേറുകയാണ് റോയല്‍സ്. സഞ്ജുവിന്റെ ഓറഞ്ച് ആര്‍മിക്കു കടിഞ്ഞാണിടാന്‍ ഒരു ടീമിനും സാധിച്ചിട്ടില്ല. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ ഹോംഗ്രൗണ്ടായ ജയ്പൂരില്‍ 20 റണ്‍സിനു തോല്‍പ്പിച്ചാണ് റോയല്‍സ് സീസണിനു തുടക്കമിട്ടത്. രണ്ടാമത്തെ മല്‍സരത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സായിരുന്നു റോയല്‍സ് ടീമിന്‍റെ എതിരാളികള്‍. മല്‍സരത്തില്‍ റോയല്‍സ് 12 റണ്‍സിന്റെ ത്രില്ലിങ് വിജയം കൈക്കലാക്കുകയും ചെയ്തു.

അവസാനത്തെ രണ്ടു മല്‍സരങ്ങളിലും കൂടുതല്‍ ആധികാരികമായിട്ടാണ് റോയല്‍സ് ജയിച്ചുകയറിയത്. 

അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ അവരുടെ തട്ടകത്തില്‍ ആറു വിക്കറ്റിനു റോയല്‍സ് വാരിക്കളയുകയായിരുന്നു. അവസാനത്തെ കളിയില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെയും ഇതേ മാര്‍ജിനില്‍ തന്നെ റോയല്‍സ് തുരത്തുകയും ചെയ്തു.

സൂപ്പര്‍ കംപ്യൂട്ടറുടെ പ്രവചനം അനുസരിച്ച്‌ റോയല്‍സിനെക്കൂടാതെ ടോപ്പ് ഫോറില്‍ ഫിനിഷ് ചെയ്ത് പ്ലേഓഫിലെത്തുന്ന മറ്റു ടീമുകള്‍, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സ്, നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് എന്നിവരായിരിക്കും. ലഖ്‌നൗവും കെകെആറും എട്ടു വീതം മല്‍സരങ്ങളിലായിരിക്കും ജയിക്കുക.

കഴിഞ്ഞ രണ്ടു സീസണുകളിലും പോയിന്റ് പട്ടികയില്‍ തലപ്പത്ത് ഫിനിഷ് ചെയ്ത് പ്ലേഓഫില്‍ കളിച്ച ഗുജറാത്ത് ടൈറ്റന്‍സിനു ഇത്തവണ പ്ലേഓഫ് സാധ്യതയില്ല. 

അവസാനത്തെ നാലു സ്ഥാനങ്ങളിലൊന്നിലാണ് ശുഭ്മന്‍ ഗില്‍ നയിക്കുന്ന ജിടി ഫിനിഷ് ചെയ്യുക. ഏഴു കളിയില്‍ ജയിക്കുമെങ്കിലും ശേഷിച്ച ഏഴെണ്ണത്തില്‍ അവര്‍ തോല്‍ക്കുകയും ചെയ്യും.

ഹാര്‍ദിക് പാണ്ഡ്യക്കു പകരം ഇത്തവണ ഗില്‍ നായകനായി വന്നതു മുതല്‍ ജിടിക്കു പഴയ മികവ് പുറത്തെടുക്കാനായിട്ടില്ല. നിലവില്‍ പോയിന്റ് പട്ടികയില്‍ ഏഴാംസ്ഥാനത്താണ് അവരുള്ളത്. അഞ്ചു മല്‍സരങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രമേ ജിടിക്കു ജയിക്കാനായിട്ടുള്ളൂ, ശേഷിച്ച മൂന്നു മല്‍സരങ്ങളിലും പരാജയപ്പെകയും ചെയ്തു. 

മുംബൈക്കെതിരേ നേടിയ ആറു വിക്കറ്റ് ജയവും ഹൈദരാബാദിനെതിരായ ഏഴു വിക്കറ്റ് ജയവും മാത്രമേ ജിടിക്കു എടുത്തു കാണിക്കാനുള്ളൂ. സിഎസ്‌കെ, പഞ്ചാബ് കിങ്‌സ്, ലഖ്‌നൗ എന്നിവരോടു അവര്‍ തോല്‍ക്കുകയും ചെയ്തു.

സൂപ്പര്‍ കംപ്യൂട്ടിന്റെ പ്രവചനം അനുസരിച്ച്‌ പ്ലേഓഫ് നഷ്ടമാവുന്ന മറ്റൊരു വമ്ബന്‍ ടീം അഞ്ചു തവണ ജേതാക്കളായ മുംബൈയാണ്. അവസാനത്തെ നാലു സ്ഥാനങ്ങളിലൊന്നായിരിക്കും മുംബൈ ഫിനിഷ് ചെയ്യുക. ആറു മല്‍സരങ്ങളില്‍ മാത്രമേ ഹാര്‍ദിക്കും സംഘവും ജയിക്കുകയുള്ളൂ. ശേഷിച്ച എട്ടിലും അവര്‍ പരാജപ്പെടുകയും ചെയ്യും.

Hot Topics

Related Articles