ഐപിഎൽ ! പഞ്ചാബ് ഹൈദരാബാദ് പോരാട്ടം ; ടോസ് നേടിയ പഞ്ചാബ് ബോളിംഗ് തിരഞ്ഞെടുത്തു

ന്യൂസ് ഡെസ്ക് ; ഐപിഎല്ലില്‍ വിജയം തുടരാനുറച്ച്‌ പോയിന്റ് പട്ടികയിലെ അഞ്ചും ആറും സ്ഥാനക്കാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദും പഞ്ചാബ് കിങ്‌സും നേര്‍ക്കുനേര്‍. രാത്രി 7.30 മുതല്‍ പഞ്ചാബിന്റെ ഹോംഗ്രൗണ്ടിലാണ് ഈ പോരാട്ടം. മത്സരത്തിൽ 

Advertisements

രണ്ടു ടീമുകള്‍ക്കും തുല്യ മല്‍സരങ്ങളില്‍ നിന്നും ഒരേ പോയിന്റാണുള്ളത്. മികച്ച നെറ്റ് റണ്‍റേറ്റില്‍ പഞ്ചാബിനെ ഹൈദാബാദ് പിന്തള്ളുകയായിരുന്നു. നാലു മല്‍സരങ്ങളില്‍ നിന്നും രണ്ടു വീതം ജയവും തോല്‍വിയുമടക്കം നാലു പോയിന്റാണ് ഇരുടീമിന്റെയും അക്കൗണ്ടുള്ളത്. എന്നാല്‍ ഹൈദരാഹബാദിന് +0.409 നെറ്റ് റണ്‍റേറ്റുള്ളപ്പോള്‍ പഞ്ചാബിന് -0.220 മാത്രമേയുള്ളൂ.അവസാന കളിയില്‍ ജയിച്ചാണ് രണ്ടു ടീമുകളുടെയും വരവ്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പാറ്റ് കമ്മിന്‍സ് നയിക്കുന്ന ഹൈദാരാബാദ് നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ആറു വിക്കറ്റിനാണ് തകര്‍ത്തുവിട്ടത്. ആദ്യ മല്‍സരത്തില്‍ കൊല്‍ക്കത്ത നെറ്റ്‌റൈഡേഴ്‌സിനോടു നാലു വിക്കറ്റിനു തോറ്റായിരുന്നു ഓറഞ്ച് ആര്‍മി തുടങ്ങിയത്. രണ്ടാം റൗണ്ടില്‍ മുംബൈ ഇന്ത്യന്‍സിനെ 31 റണ്‍സിന് തകര്‍ത്ത് അവര്‍ അക്കൗണ്ട് തുറക്കുകയും ചെയ്തു. മൂന്നാം റൗണ്ടില്‍ ഗുജറാത്ത് ടൈറ്റന്‍സിനോടു ഏഴു വിക്കറ്റിന്റെ കനത്ത പരാജയവും ഹൈദരാാബാദിനു നേരിട്ടു.

ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ നാലു വിക്കറ്റിനു തോപ്പിച്ചാണ് ശിഖര്‍ ധവാന്റെ പഞ്ചാബ് സീസണ്‍ തുടങ്ങിയത്. 

പക്ഷെ ഇതു തുടരാന്‍ അവര്‍ക്കായില്ല. അവസാനത്തെ രണ്ടു മല്‍സരങ്ങളില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനോടു നാലു വിക്കറ്റിനും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനോടു 21 റണ്‍സിനും പഞ്ചാബ് തോല്‍വി സമ്മതിക്കുകയായിരുന്നു. എന്നാല്‍ അവസാന മല്‍സരത്തില്‍ തകര്‍പ്പന്‍ റണ്‍ചേസിനൊടുവില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ മൂന്നു വിക്കറ്റിനു തുരത്താനായത് പഞ്ചാബിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ട്.

Hot Topics

Related Articles