‘കോടതിയുടെ വിശ്വാസ്യത തകര്‍ക്കാൻ ചിലര്‍ നോക്കുന്നു’; സോഷ്യല്‍ മീഡിയ പ്രചാരണത്തില്‍ കടുത്ത അതൃപ്തിയുമായി സുപ്രീംകോടതി

ദില്ലി : കോടതിയെക്കുറിച്ച്‌ സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തുന്ന പ്രചാരണത്തില്‍ കടുത്ത അതൃപ്തിയുമായി സുപ്രീംകോടതി. നീതിനിർവ്വഹണത്തെ തടസ്സപ്പെടുത്തുന്നത് ഗൗരവത്തോടെ കാണും. കോടതിയുടെ വിശ്വാസ്യത തകർക്കാൻ ചിലർ നോക്കുന്നു എന്നാണ് സുപ്രീംകോടതി വിമർശനം ഉന്നയിച്ചിട്ടുള്ളത്. കെട്ടിക്കിടക്കുന്ന കേസുകളുമായി ബന്ധപ്പെട്ട് വസ്തുതാ വിരുദ്ധവും അടിസ്ഥാനരഹിതവുമായ പ്രസ്താവനകള്‍ പ്രചരിക്കുന്നതിനെ അപലപിച്ചുകൊണ്ട് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ ദുരുപയോഗത്തെക്കുറിച്ച്‌ സുപ്രീം കോടതി ഗുരുതരമായ നിരീക്ഷണങ്ങള്‍ നടത്തിയത്. കോടതിയില്‍ കെട്ടിക്കിടക്കുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട് സന്ദേശങ്ങള്‍, അഭിപ്രായങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പോസ്റ്റ് ചെയ്യുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ വൻതോതിലുള്ള ദുരുപയോഗം നടക്കുന്നുണ്ട്.

Advertisements

ഇത് ആശങ്കാജനകമാണെന്ന് ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് വിലയിരുത്തി. വിമര്‍ശനങ്ങള്‍ നേരിടാൻ ജഡ്ജിമാരുടെ ചുമലുകള്‍ വിശാലമാണ്. പക്ഷേ, തീർപ്പുകല്‍പ്പിക്കാത്ത കേസുകളുമായി ബന്ധപ്പെട്ട്, അഭിപ്രായപ്രകടനത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനുമുള്ള അവകാശത്തിന്‍റെ മറവില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ വരുന്ന കമന്‍റുകളും പോസ്റ്റുകളും ഗൗരവതരമാണെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. അഭിഭാഷകർ വാദങ്ങള്‍ ഉന്നയിക്കുമ്ബോള്‍ ജഡ്ജിമാർ പ്രതികരിക്കുന്നത് വളരെ സാധാരണമാണ്, ചിലപ്പോള്‍ ഒരു കക്ഷിയെ അനുകൂലിച്ചും ചിലപ്പോള്‍ എതിർത്തുമെല്ലാം കോടയില്‍ നിരീക്ഷണങ്ങള്‍ വന്നേക്കാം. എന്നാല്‍, വസ്‌തുതകളെ വളച്ചൊടിക്കുന്നതോ ശരിയായ വസ്‌തുതകള്‍ വെളിപ്പെടുത്താത്തതോ ആയ അഭിപ്രായങ്ങളോ സന്ദേശങ്ങളോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നതിനുള്ള അവകാശം കക്ഷികള്‍ക്കോ അവരുടെ അഭിഭാഷകർക്കോ ഇല്ലെന്നും ബെഞ്ച് വ്യക്തമാക്കി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.