മുണ്ടക്കയം അമരാവതിയിൽ അയ്യപ്പ ഭക്തരുടെ വാഹനങ്ങൾ അപകടത്തിൽപ്പെട്ടു: നാലു പേർക്ക് പരിക്ക്

കോട്ടയം: അമിത വേഗതയിലെത്തിയ ബസ് മറ്റൊരു ബസിന്റെ പിന്നിലിടിച്ച് അയ്യപ്പ ഭക്തർക്ക് പരിക്ക്. മുണ്ടക്കയം അമരാവതിയിലാണ് തീർഥാടക വാഹനങ്ങൾ കൂട്ടിയിടിച്ച് അയ്യപ്പന്മാർക്ക് പരിക്കേറ്റത്.

Advertisements

അപകടത്തിൽ 4 പേർക്ക് പരിക്കേറ്റു.
മുണ്ടക്കയം അമരാവതി ഇറക്കത്തിലാണ് അയ്യപ്പഭക്തർ സഞ്ചരിച്ച മിനി ബസുകൾ അപകടത്തിൽ പെട്ടത്. ഇറക്കം ഇറങ്ങി വന്ന തീർത്ഥാടക ബസ്സിന്റെ പുറകിൽ അമിതവേഗതയിലെത്തിയ മറ്റൊരു തീർത്ഥാടക ബസ് ഇരു വാഹനങ്ങളിലായി ഉണ്ടായിരുന്ന നാല് പേർക്കാണ് പരിക്കേറ്റത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. ആരുടെയും നില ഗുരുതരമല്ല.

Hot Topics

Related Articles