കോട്ടയം നഗരമധ്യത്തില്‍ ക്രിസ്തുരാജാ പള്ളിയില്‍ സംഘര്‍ഷ സമാനമായ സാഹചര്യം; ക്‌നായി തൊമ്മന്റെ പ്രതിമ സ്ഥാപിക്കുന്നതിനെ ചൊല്ലി സഭയിലെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം; സ്ഥലത്ത് വന്‍ പൊലീസ് സാന്നിധ്യം; വീഡിയോ കാണാം

ക്രിസ്തുരാജാ പള്ളിക്ക് സമീപത്ത് നിന്നും ജാഗ്രതാ ന്യൂസ് പ്രത്യേക ലേഖകന്‍

Advertisements

കോട്ടയം: നഗരമധ്യത്തിലെ ക്രിസ്തുരാജാ സംഘര്‍ഷ സമാനമായ സാഹചര്യം. ക്‌നാനായ സഭയുടെ ആചാര്യന്‍ ക്‌നായി തൊമ്മന്റെ പ്രതിമ സ്ഥാപിക്കുന്നതിനെ ചൊല്ലി ഇരു വിഭാഗങ്ങള്‍ തമ്മിലാണ് തര്‍ക്കമുണ്ടായത്. ഇതേതുടര്‍ന്ന് പ്രദേശത്ത് വന്‍പൊലീസ് സാന്നിധ്യം ഏര്‍പ്പെടുത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഞായറാഴ്ച രാവിലെ പത്തരയോടെ

ആയിരുന്നു സംഭവങ്ങള്‍. കോട്ടയം നഗരമധ്യത്തിലെ ജില്ലാ ആശുപത്രിക്ക് സമീപത്തുള്ള ക്രിസ്തുരാജാ പള്ളിയില്‍ ഒരു വിഭാഗം വിശ്വാസികള്‍ ക്‌നായി തൊമ്മന്റെ പ്രതിമ സ്ഥാപിക്കണമെന്ന ആവശ്യവുമായി എത്തുകയായിരുന്നു. ഇതിനെ എതിര്‍ക്കുന്ന ഒരു വിഭാഗം പ്രതിഷേധവുമായി പള്ളിയില്‍ സംഘടിച്ചതാണ് സംഘര്‍ഷാവസ്ഥയ്ക്ക് കാരണമായത്.

ഇതേതുടര്‍ന്ന് കോട്ടയം വെസ്റ്റ് എസ്. ഐ ടി. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഇരു വിഭാഗങ്ങളുമായി ചര്‍ച്ച നടത്തുകയാണ്. പൊലീസ് സാന്നിധ്യം ഉള്ളതിനാല്‍ സംഘര്‍ഷാവസ്ഥയ്ക്ക് അയവ് വന്നിട്ടുണ്ട.

Hot Topics

Related Articles