സി പി എം കോട്ടയം ജില്ലാ സമ്മേളനം ; ഫ്ലാഷ് മോബുമായി എസ്എഫ്ഐ

കോട്ടയം : സി പി എം ജില്ലാ സമ്മേളനത്തിനോട് അനുബന്ധിച്ച് പ്രചരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. 13,14,15 തീയതികളിൽ കോട്ടയത്താണ് സി പിഎം ജില്ലാ സമ്മേളനം നടക്കുന്നത്. ഇതിന് മുന്നോടിയായി എസ്എഫ്ഐ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയത്തെ വിവിധ കേന്ദ്രങ്ങളിൽ വിദ്യാർത്ഥികൾ ഫ്ലാഷ് മൊബ് സംഘടിപ്പിച്ചു.

Advertisements

എസ്എഫ്ഐ കോട്ടയം കോട്ടയം ഏരിയാ കമ്മറ്റിയിലെ വിദ്യാർത്ഥികളാണ് ഫ്ലാഷ് മോബിൽ അണിനിരന്നത്. ഏരിയയ്ക്കു കീഴിൽ മുഴുവൻ ലോക്കൽ കേന്ദ്രങ്ങളിലും ഫ്ലാഷ് മോബുകൾ അവതരിപ്പിച്ചു. ഏരിയാ സെക്രട്ടറി അക്ഷയ് ലാൽ പ്രസിഡന്റ് അശ്വിൻ ബിജു എന്നിവർ നേതൃത്വം നൽകി.

Hot Topics

Related Articles