മുംബൈ: ഐപിഎല്ലില്‍ ഇന്നലെ പഞ്ചാബ് കിംഗ്സിനെതിരെ അവസാന ഓവറില്‍ ആവേശജയം നേടിയതോടെ പോയന്റ് പട്ടികയില്‍ 10 പോയന്റുമായി ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ച് രാജസ്ഥാന് റോയല്‍സ്. ആറ് മത്സരങ്ങളില്‍ അഞ്ച് ജയവുമായാണ് രാജസ്ഥാന് ഒന്നാം സ്ഥാനം ഉറപ്പിച്ചത്. അടുത്ത ദിവസങ്ങളിൽ നടക്കുന്ന മത്സരങ്ങളിലൊന്നും ആര് ജയിച്ചാലും രാജസ്ഥാന്റെ ഒന്നാം സ്ഥാനത്തിന് തല്ക്കാലം ഭീഷണിയുണ്ടാകില്ല. അഞ്ച് മത്സരങ്ങളില്‍ നിന്ന് എട്ട് പോയന്റുള്ള കൊല്‍ക്കത്തയാണ് രണ്ടാം സ്ഥാനത്ത്.
രണ്ടാം സ്ഥാനത്താണെങ്കിലു 1.688 എന്ന മികച്ച നെറ്റ് റണ്‍റേറ്റ് കൊല്‍ക്കത്തക്ക് അനുകൂല ഘടകമാണ്. ഒന്നാം സ്ഥാനത്തുള്ള രാജസ്ഥാന് 0.767 നെറ്റ് റണ്‍റേറ്റാണുള്ളത്. രാജസ്ഥാനു പിന്നിൽ കൊല്‍ക്കത്തയ്ക്കൊപ്പം എട്ട് പോയന്റുമായി ചെന്നൈ സൂപ്പര്‍ കിംഗ്സ് മുംബൈയ്ക്കെതിരെ ജയത്തോടെ രണ്ടാം സ്ഥാനത്ത് എത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, ഇന്ന് നടന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്-ലഖ്നൗ സൂപ്പര്‍ജയന്റ് മത്സരത്തില്‍ കൊല്‍ക്കത്ത ജയിച്ചതോടെ കൊല്‍ക്കത്തക്ക് എട്ട് പോയിൻ്റായി. ഈ സാഹചര്യത്തില്‍ ചൊവ്വാഴ്ച നടക്കുന്ന രാജസ്ഥാൻ റോയല്‍സ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരം നിര്‍ണായകമാകും. ഈ മത്സരത്തിലും ജയിച്ചാല്‍ മികച്ച നെറ്റ് റണ്‍റേറ്റുള്ള കൊല്‍ക്കത്തക്ക് രാജസ്ഥാനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്താനാവും. ആറ് പോയന്റ് വീതം നേടിയ സണ്‍റൈസേഴ്സം ഗുജറാത്തും ചെന്നൈയും ലഖ്നൗവുമെല്ലാം നെറ്റ് റണ്‍റേറ്റില്‍ പിന്നിലാണെന്നതിനാല്‍ ഇനിയുള്ള രണ്ട് മത്സരങ്ങളിലും മികച്ച വിജയം നേടിയാലെ രാജസ്ഥാനെ മറികടന്ന് ഒന്നാം സ്ഥാനത്ത് എത്താനാവു. കൊല്‍ക്കത്ത മാത്രമാണ് നിലവില്‍ രാജസ്ഥാന് ഭീഷണി ഉയര്‍ത്തുന്ന ഒരേയൊരു ടീം.