പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘം കോട്ടയം കറുകച്ചാലില്‍ പിടിയില്‍; പ്രവര്‍ത്തനം മെസഞ്ചര്‍- ടെലിഗ്രാം ഗ്രൂപ്പുകളിലെ സീക്രട്ട് ചാറ്റ് റൂമുകള്‍ വഴി; സംഘത്തില്‍ ഡോക്ടര്‍മാരും അഭിഭാഷകരും; ഇരുപത്തിയഞ്ചോളം ആളുകള്‍ കറുകച്ചാല്‍ പൊലീസിന്റെ നിരീക്ഷണത്തില്‍

കോട്ടയം: പങ്കാളികളെ പരസ്പരം കൈമാറുന്ന വന്‍ സംഘം കോട്ടയത്ത് കറുകച്ചാലില്‍ പിടിയില്‍. മൂന്നു ജില്ലകളില്‍ നിന്നായി ഏഴ് പേരാണ് പിടിയിലായത്. ആലപ്പുഴ, കോട്ടയം, എറണാകുളം എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇവര്‍. വലിയ കണ്ണികളുള്ള സംഘമാണ് ഇതെന്ന് പൊലീസ് നല്‍കുന്ന സൂചന. മെസഞ്ചര്‍, ടെലിഗ്രാം ഗ്രൂപ്പുകള്‍ വഴിയാണ് ഇവരുടെ പ്രവര്‍ത്തനം. ആയിര കണക്കിന് ദമ്പതികളാണ് ഈ ഗ്രൂപ്പുകളിലുള്ളത്. ചങ്ങനാശ്ശേരി സ്വദേശിയുടെ പരാതിയുട അടിസ്ഥാനത്തിലായിരുന്നു അന്വേഷണം നടന്നത്.

Advertisements

സ്വകാര്യ യൂട്യൂബ് ചാനലിലാണ് ചങ്ങനാശേരി സ്വദേശിനിയായ യുവതി ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. അഞ്ച് വര്‍ഷം പ്രണയിച്ച ശേഷം വിവാഹിതരായവരാണ് ഇരുവരും. ആദ്യ കുട്ടിക്ക് മൂന്ന് വയസ് ആകുന്നത് വരെ ഭര്‍ത്താവില്‍ നിന്നും പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നില്ല. എന്നാല്‍ ദുബായിയില്‍ നിന്നും തിരിച്ച് വന്ന ശേഷം ഇയാളുടെ സ്വഭാവത്തില്‍ മാറ്റങ്ങളുണ്ടായി. കപ്പിള്‍സ് മീറ്റ് എന്ന ഓമനപ്പേരിലറിയപ്പെടുന്ന സ്വാപ്പിംഗ്(പങ്കാളികളെ പങ്കുവയ്ക്കല്‍) ഗ്രൂപ്പുകളില്‍ ഇയാള്‍ സജീവമായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഫേസ് ബുക്ക് മെസഞ്ചര്‍, ടെലിഗ്രാം ഗ്രൂപ്പുകളിലൂടെയാണ് സംഘത്തിന്റെ പ്രവര്‍ത്തനം. കേരളത്തിലെ മിക്ക ജില്ലകളില്‍ നിന്നുള്ളവരും പ്രവാസികളും ഉള്‍പ്പെടുന്ന ഗ്രൂപ്പില്‍ പതിനായിരക്കണക്കിന് അംഗങ്ങളുണ്ട്. സമൂഹത്തിന്റെ മുഖ്യധാരകളില്‍ ഉള്ള ഡോക്ടര്‍ഡമാരും അഭിഭാഷകരും വരെ സംഘത്തിലെ സജീവ അംഗങ്ങളാണ്. ദമ്പതികള്‍ക്ക് പുറമേ അവിവാഹിതരും ഇതില്‍പ്പെടും- പെണ്‍കുട്ടി പറയുന്നു.

ആദ്യം സൗഹൃദബന്ധം സ്ഥാപിക്കാനായി രണ്ടിലധികം ദമ്പതികള്‍ മീറ്റ് ചെയ്യും. സൗഹൃദത്തിനൊടുവില്‍ പങ്കാളികളെ പരസ്പരം പങ്ക് വയ്ക്കുന്നതാണ് രീതി. തന്നെ മറ്റൊരാളുടെ ഒപ്പം അയച്ചെങ്കില്‍ മാത്രമേ അയാളുടെ പങ്കാളിയെ ഭര്‍ത്താവിന് ലഭിക്കൂ എന്നും അല്ലെങ്കില്‍ പണം ചിലവഴിക്കേണ്ടി വരുമെന്നും യുവതി പറയുന്നു. നാല് പേരൊടൊപ്പം വരം ഒരു സ്ത്രീ ഒരേ സമയം ബന്ധത്തിലേര്‍പ്പെടേണ്ടി വരും. നിര്‍ബന്ധത്തിനും ഭീഷണിക്കും വഴങ്ങി വരുന്ന സ്ത്രീകള്‍ മുതല്‍ സ്വന്തം ഇഷ്ടപ്രകാരം സ്വാപ്പിംഗിന് എത്തുന്നവര്‍ വരെ ഇക്കൂട്ടത്തിലുണ്ട്.

സമ്മതിച്ചില്ലെങ്കില്‍ കുടുംബക്കാരുടെയും യുവതിയുടെയും പേര് എഴുതി വച്ച് ആത്മഹത്യ ചെയ്യുമെന്ന് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. ഇയാളുടെ നിര്‍ബന്ധത്തിന് വഴങ്ങി യുവതിക്ക് പലവട്ടം പ്രകൃതി വിരുദ്ധ പീഡനം നേരിടേണ്ടി വന്നു. കോട്ടയം ജില്ലയില്‍ സംഘത്തിന്റെ പ്രവര്‍ത്തനം പൊലീസ് നിരീക്ഷിച്ച് വരികയാണ്. 25ഓളം ആളുകള്‍ കറുകച്ചാല്‍ പൊലീസിന്റെ നിരീക്ഷണത്തിലുണ്ട്. ഇതിലും ഉടന്‍ അറസ്റ്റ് ഉണ്ടാകും.

Hot Topics

Related Articles