ചാമംപതാൽ ഫാത്തിമ മാതാ ഇടവക പിതൃവേദിയുടെ നേതൃത്വത്തിൽ മണിമല സെന്റ്തോമസ് ഹെൽത്ത് സെന്ററിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തുന്നു. 21 (ഞായറാഴ്ച) രാവിലെ 9 മുതൽ 1 മണി വരെ ചാമംപതാൽ ഫാത്തിമ മാതാ പാരീഷ് ഹാളിലാണ് ക്യാമ്പ് നടക്കുക. ന്യൂറോളജിസ്റ്റ് ഡോക്ടർ സ്വരൂപ് കെ.രാജ്, ഗൈനക്കോളജിസ്റ്റ് ഡോക്ടർ റോസമ്മ ജോൺ, ഫാമിലി ഫിസിഷ്യൻ ഡോക്ടർ അഭിജിത്ത് ആനന്ദ് എന്നിവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 18 ന് മുമ്പായി 9446922774 എന്ന നമ്പറിൽ വിളിച്ച് ബുക്ക് ചെയ്യേണ്ടതാണ്.
Advertisements