ബിജെപിയിൽ ചേരാൻ പ്രേരണയായത് മോദിയുടെ വികസനം: പത്മജ വേണുഗോപാൽ

കോട്ടയം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന പ്രവർത്തനങ്ങളാണ് ബിജെപിയിൽ ചേരാൻ പ്രേരണയായതെന്നു പത്മജ വേണുഗോപാൽ. എൻ ഡിഎ സ്‌ഥാനാർഥി തുഷാർ വെള്ളാപ്പള്ളിയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം തലപ്പലത്ത് കുടുംബ സംഗമത്തിൽ പ്രസംഗിക്കുകയായിരുന്നു അവർ. എൽഡിഎഫിനെയും യുഡിഎ ഫിനെയും മാറി മാറി പരീക്ഷിച്ച കേരളത്തിലെ ജനങ്ങൾ ബിജെപിയെയും ഒന്നു പരീക്ഷിക്കാൻ തയാറാകണം.
രാഹുൽ ഗാന്ധി 5 വർഷത്തിനിടയ്ക്ക് ആറോ ഏഴോ തവണയാണ് വയനാട്ടിൽ വന്നിട്ടുള്ളത്. ഇതിൽ കൂടുതൽ തവണ കാട്ടാന വയനാട്ടിൽ ഇറങ്ങിയിട്ടുണ്ട്. ഈ തിരഞ്ഞെടുപ്പോടെ കോൺഗ്രസ് ഇല്ലാതാകുമെന്നും പത്മജ വേണുഗോപാൽ പറഞ്ഞു. ബിഡിജെഎസ് സംസ്‌ഥാന വൈസ് പ്രസിഡൻ്റ് അഡ്വ.സിനിൽ മുണ്ടപ്പള്ളി, യുവജന വിഭാഗം ജില്ലാ പ്രസിഡന്റ് ബ്രിക്‌സൺ മല്ലികശേരി എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.