തിരുവനന്തപുരം : സംസ്ഥാനത്തെ പൊള്ളുന്ന ചൂടിന് അറുതിയായി കാലവർഷം ഇത്തവണ പതിവിലും നേരെത്തെ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മെയ് അവസാന വാരത്തോടെ കാലവർഷമെത്തുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. എല്‍നിനോയുടെ സ്വാധീനം കുറഞ്ഞതോടെ വേനല്‍മഴ കൂടും. സംസ്ഥാനത്ത് ഈ മാസം 18 മുതല്‍ വേനല്‍മഴ ശക്തിപ്പെടും. അതുപോലെ തന്നെ നാളെയും മറ്റന്നാളും മധ്യ- തെക്കൻ കേരളത്തിലും കോഴിക്കോട്, വയനാട് ജില്ലകളിലും മഴ ലഭിക്കും. 20 ന് ശേഷം വടക്കൻ കേരളത്തിലെ മറ്റു ജില്ലകളിലും മഴയെത്തുമെന്നാണ് അറിയിപ്പ്.
Advertisements