കോട്ടയം : ഡയമണ്ട് ജുബിലി ആഘോഷിക്കുന്ന കാരിത്താസ് ആശുപത്രി മദ്ധ്യകേരളത്തിലെ ജനങ്ങൾക്കായി സമർപ്പിക്കുന്ന കാരിത്താസ് സ്പോർട്ട്സ് ഇഞ്ചുറി & അഡ്വാൻസ്ഡ് ആർത്രോസ്കോപ്പി സെന്ററിന്റെ ഉദ്ഘാടനം നാളെ നടക്കും . പ്രമുഖ യുവക്രിക്കറ്റ് താരം സഞ്ജു സാംസൺ ഉദ്ഘാടന കർമ്മം നിർവ്വഹിക്കും .
ഇഞ്ചുറി മാനേജ്മെന്റ്, അഡ്വാൻസ്ഡ് കീഹോൾ സർജറി, ഫിസിയോ തെറാപി, ന്യൂട്രീഷൻ എല്ലാം ഒരുകുടകീഴിൽ അണിനിരത്തുകയാണ് സ്പോർട്ട്സ് ഇഞ്ചുറി & അഡ്വാൻസ്ഡ് ആർത്രോസ്കോപ്പി സെന്ററിൽ .ഇവിടെ ഇഞ്ചുറി മാനേജ്മെന്റ്, അത്യാധുനിക താക്കോൽദ്വാര ശസ്ത്രക്രിയ, സ്പോർട്സ് ഫിസിയോ തെറാപി, സ്പോർട്സ് ന്യൂട്രീഷൻ എന്നീ സൗകര്യങ്ങളെല്ലാമുണ്ട്.ദേശീയ -സംസ്ഥാന പ്രമുഖ സ്പോർട്സ് താരങ്ങൾക്ക് ശസ്ത്രക്രിയകൾ ചെയ്തിട്ടുള്ള പ്രമുഖ ഡോക്ടർമാരുടെ വിദഗ്ധ സംഘമാണ് സ്പോർട്ട്സ് ഇഞ്ചുറി & അഡ്വാൻസ്ഡ് ആർത്രോസ്കോപ്പി സെന്ററിന് നേതൃത്വം നൽകുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് നടക്കുന്ന ചടങ്ങിൽ കാരിത്താസ് ആശുപത്രി ഡയറക്ടർ റവ .ഡോ ബിനു കുന്നത്ത് , കാരിത്താസ് ആശുപത്രി അസി : ഡയറക്ടർ ഫാ: ജിനു കാവിൽ ,ഡോ കുര്യൻ ഫിലിപ്പ് , ഡോ ജോസ് ജെയിംസ് ,ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് ബൈജു ഗുരുക്കൾ ,ഡോ ആനന്ദ് കുമരോത്ത് , എന്നിവർ പങ്കെടുക്കും