ഏപ്രിൽ 18നും 19നും രണ്ട് ജില്ലകളിൽ ശക്തമായ മഴ; യെല്ലോ അലർട്ട്; മൂന്ന് ദിവസം എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ഏപ്രില്‍ 18, 19 തിയ്യതികളില്‍ കോഴിക്കോട്, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യാൻ സാധ്യത. ഇരു ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റർ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ എന്നീ എട്ട് ജില്ലകളിലാണ് മഴ സാധ്യതയുള്ളത്. ഏപ്രില്‍ 17 ബുധനാഴ്ച 10 ജില്ലകളിലാണ് മഴ സാധ്യതയുള്ളത്.

Advertisements

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ എന്നീ ജില്ലകള്‍ക്കൊപ്പം പാലക്കാട്, മലപ്പുറം ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ റിപ്പോർട്ട് പ്രകാരം മഴ പെയ്യുക. വ്യാഴം, വെള്ളി (ഏപ്രില്‍ 18, 19) ദിവസങ്ങളില്‍ കോഴിക്കോട്ടും വയനാടും ശക്തമായ മഴ മുന്നറിയിപ്പായ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ രണ്ട് ദിവസം മറ്റ് 12 ജില്ലകളില്‍ മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ഈ ജില്ലകളില്‍ നേരിയ മഴ സാധ്യതയാണുള്ളത്. ഏപ്രില്‍ 20നാകട്ടെ എല്ലാ ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.