കോട്ടയം: കോട്ടയം ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പു പ്രചാരണ ചെലവുകളുടെ രണ്ടാംഘട്ട പരിശോധന ഏപ്രിൽ 18ന് (വ്യാഴം) രാവിലെ പത്തുമണി മുതൽ വൈകിട്ട് അഞ്ചുമണി വരെ കോട്ടയം കളക്ട്രേറ്റ് വിപഞ്ചിക ഹാളിൽ തെരഞ്ഞെടുപ്പു കമ്മിഷൻ നിയോഗിച്ച ചെലവു നിരീക്ഷകന്റെ സാന്നിധ്യത്തിൽ നടക്കും. സ്ഥാനാർഥികളോ പ്രത്യേകം നിയോഗിക്കപ്പെട്ട ഏജന്റുമാരോ നിശ്ചിത മാതൃകയിൽ തയാറാക്കിയ വരവു ചെലവു കണക്കുകൾ, വൗച്ചറുകൾ, ബില്ലുകൾ, ബാങ്ക് സ്റ്റേറ്റ്മെന്റുകൾ എന്നിവ ഹാജരാക്കണം. അല്ലാത്തപക്ഷം റിട്ടേണിംഗ് ഓഫീസർ നിയമാനുസൃതമായ നടപടികൾ സ്വീകരിക്കുന്നതാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ അറിയിച്ചു.
Advertisements