കൊച്ചി : മാസപ്പടി കേസില്‍ സിഎംആർഎല്‍ എം.ഡി ശശിധരന് കര്‍ത്തയെ വീട്ടിലെത്തി ഇഡി ചോദ്യം ചെയ്യുന്നു. ആലുവയിലെ വീട്ടിലെത്തില്‍ നേരിട്ടെത്തിയാണ് ഇ ഡി ഉദ്യോഗസ്ഥർ ചോദ്യംചെയ്യുന്നത്. സിഎംആർഎല്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്ന വേളയില്‍ തന്നെ കർത്തയെ ചോദ്യം ചെയ്യാൻ ഇ ഡി നേരത്തെ നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും വഴങ്ങിയിരുന്നില്ല. ഹാജരാകാതെ ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി കർത്ത ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കുകയായിരുന്നു. യാത്ര ചെയ്യാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി മെഡിക്കല്‍ രേഖകളും ഹാജരാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട സാബത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. സിഎംആർഎല്‍ -എക്സാലോജിക് സാമ്ബത്തിക ഇടപാട് രേഖകള്‍ ഉദ്യോഗസ്ഥരില്‍ നിന്നും ഇഡി തേടിയിരുന്നു.
എന്നാല്‍ എക്സാലോജിക്കുമായുള്ള സാമ്പത്തിക ഇടപാടിന്റെ രേഖകള്‍ ഇഡിക്ക് നല്കുന്നതില് ഒളിച്ചുകളിക്കുകയാണ് സിഎംആർഎല്‍ ജീവനക്കാർ. ഇഡി ആവശ്യപ്പെട്ട വിവരം ആദായ നികുതിവകുപ്പ് ഇന്ററിം സെറ്റില്‍മെന്റ് ബോർഡിന്റെ പരിശോധനയ്ക്ക് വിധേയമായതാണെന്ന് മൊഴി. ചോദ്യം ചെയ്യലിന് ഹാജരായ ജീവനക്കാരോട് വ്യക്തിഗത വിവരങ്ങള്‍ക്ക് പുറമെ ഇഡി ആവശ്യപ്പെട്ട് വീണ വിജയന്റെ ഉടമസ്ഥതിയലുള്ള എക്സാലോജിക്കുമായി ഉണ്ടാക്കിയ കരാറും സാമ്പത്തിക ഇടപാടിന്റെ വിശദാംശങ്ങളുമാണ്. എന്നാല്‍ കരാർ വിവരങ്ങളെല്ലാം ആദായ നികുതി വകുപ്പ് ഇന്ററിം സെറ്റില്‍മെന്റ് ബോഡ് 2023 ജൂണ്‍ 12 ന് പരിശോധനയ്ക്ക് വിധേയമാക്കി തീർപ്പുണ്ടാക്കിയതാണെന്നും ഈ വിവരങ്ങള്‍ രഹസ്യ സ്വാഭാവത്തിലുള്ളതായതിനാല്‍ കൈമാറാനാകില്ലെന്നുമാണ് ചീഫ് ജനറല്‍ മാനേജർ പി സുരേഷ് കുമാറും സിഎഫ്ഒയും ആവർത്തിച്ചത്. ഇത് മറ്റൊരു ഏജൻസിക്കും പരിശോധിക്കാൻ കഴിയില്ലെന്നും മൊഴി നല്‍കിയിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാല്‍ കരാറിന്റെ വിശദാംശങ്ങള്‍ തേടി കൂടുതല്‍ ജീവനക്കാരെ ചോദ്യം ചെയ്യാനാണ് ഇഡി നീക്കം. ഇതിന് പിന്നാലെയാകും എക്സാലോജിക്കിലേക്ക് കടക്കുക. അതേ സമയം മാസപ്പടി കമ്ബനികള്‍ തമ്മിലുള്ള ഇടപാടാണെന്നും സിപിഎം പ്രതികരിക്കേണ്ട കാര്യമില്ലെന്നുമാണ് എംവി ഗോവിന്ദൻ പ്രതികരിച്ചത്. ചോദ്യം ചെയ്യലിനിടെ ഇഡി ഉദ്യോഗസ്ഥർക്ക് എതിരെ സിഎംആർഎല്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. രഹസ്യ സ്വഭാവമുള്ള രേഖള്‍ നല്കാൻ നിർബന്ധിക്കുന്നുവെന്നാണ് പ്രധാന ആരോപണം.ഈ ഹർജി പരിഗണിക്കുമ്ബോള്‍ ഉദ്യോഗസ്ഥരുടെ നിസഹകരണം കോടതിയെ അറിയിക്കാനാണ് ഇഡിയുടെ നീക്കം.