ഹൈദരാബാദ്‌ എഫ്‌സി ക്ക് എതിരെ വിജയം ; ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് ഒന്നാമത്

പനാജി : പുതു വത്സരത്തിൽ പുതിയ തുടക്കവുമായി ബ്ലാസ്റ്റേഴ്സ് .ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ്‌-ഹൈദരാബാദ്‌ എഫ്‌സി മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ചു.42ാം മിനുറ്റില്‍ ആല്‍വരോ വാസ്ക്വസാണ് ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍ നേടിയത്.

Advertisements

പുതുവര്‍ഷത്തിലെ ആദ്യ ജയം നേടി  പോയിന്റ് പട്ടികയിൽ ബ്ലാസ്റ്റേഴ്സ് ഒന്നാമതെത്തി. പുതുവര്‍ഷത്തിലെ ആദ്യ മത്സരത്തില്‍ സമനില വഴങ്ങിയാണ് ബ്ലാസ്റ്റേഴ്സും ഹൈദരാബാദും ഇന്ന് ഏറ്റുമട്ടിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സീസണില്‍ തോല്‍വിയറിയാതെ എട്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയാണ് ഇരുടീമുകളും നേര്‍ക്കുനേര്‍ വന്നത്. ഹൈദരാബാദിനെതിരായ ജയത്തോടെ തുടര്‍ച്ചയായ ഒൻപത് ജയം സ്വന്തമാക്കിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്സ്.

ഇന്നത്തെ ജയത്തോടെ 10 മത്സരങ്ങളില്‍ നിന്ന് മൂന്ന് ജയവും അഞ്ച് സമനിലയും ഒരു തോല്‍വിയുമായി 17 പോയിന്റോടെ ബ്ലാസ്‌റ്റേഴ്‌സ്‌ ഒന്നാമതെത്തി. അഞ്ചാം സ്ഥാനത്തു നിന്നാണ് ഹൈദരാബാദിനെതിരായ വിജയത്തിന് ശേഷം ബ്ലാസ്റ്റേഴ്സ് ഒന്നാം സ്ഥാനത്തേക്ക് മുന്നേറിയത്.

ഇന്നത്തെ പരാജയത്തോടെ 10 മത്സരങ്ങളില്‍ നിന്ന് നാല് ജയവും നാല് സമനിലയും രണ്ട് തോല്‍വിയുമായി 16 പോയിന്റോടെ ഹൈദരാബാദ് രണ്ടാം സ്ഥാനത്ത് നിന്ന് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 17 പോയിന്റുമായി മുംബൈ സിറ്റിയാണ് രണ്ടാം സ്ഥാനത്ത്.

Hot Topics

Related Articles