ഡിവൈഎഫ്ഐ പാമ്പാടി മേഖലാ സമ്മേളനം ; അതുൽ കുമാറും രജീഷ് മോനും ഭാരവാഹികൾ

പാമ്പാടി : ഡി വൈ എഫ് ഐ  പാമ്പാടി മേഖലാ സമ്മേളനം അഭിമന്യു നഗറിൽ നടന്നു. മുൻ സംസ്ഥാന കമ്മിറ്റി അംഗം ഷമീം അഹമ്മദ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് അതുൽകുമാർ അദ്ധ്യക്ഷനായി.മേഖലാ സെക്രട്ടറി രജീഷ്മോൻ പ്രവർത്തന റിപ്പോർട്ടും ബ്ളോക്ക് പ്രസിഡന്റ് ദിലീഷ് സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി എ.എം. ഏബ്രഹാം, ജില്ലാ കമ്മിറ്റിയംഗങ്ങളായ പ്രദീഷ്.കെ.എസ്, സതീഷ് വർക്കി, ബ്ലോക്ക് ജോയിന്റ് സെക്രട്ടറി രാഹുൽ കെ.ആർ , വൈസ് പ്രസിഡന്റ് ജോൺസൺ എന്നിവർ സംസാരിച്ചു. ഭാരവാഹിക കളായി അതുൽകുമാർ(പ്രസിഡന്റ്)രജീഷ്മോൻ(സെക്രട്ടറി)പ്രഭാത് കെ ആർ(ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

Advertisements

Hot Topics

Related Articles