പങ്കാളികളെ പങ്കുവയ്ക്കല്‍; പ്രതികളുമായി ബന്ധം പുലര്‍ത്തിയിരുന്നവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിരീക്ഷണത്തില്‍; ഡോക്ടര്‍മാരുള്‍പ്പെടെ സംഘത്തിലുള്ള പലരും കടുത്ത മാനസിക വൈകൃതമുള്ളവര്‍

കോട്ടയം: കറുകച്ചാലില്‍ പങ്കാളികളെ പങ്കുവയ്ക്കുന്ന സംഘത്തിലെ പ്രതികളുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ പൊലീസ് നിരീക്ഷണത്തില്‍. ഇതുവഴി പ്രതികളുമായി ബന്ധം പുലര്‍ത്തുന്ന മറ്റ് ആളുകളെയും കണ്ടെത്താന്‍ കഴിയുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. സംഭവത്തില്‍ കൂടുതല്‍ അറസ്റ്റുകളും തുടര്‍ന്നുണ്ടായേക്കാം എന്ന സൂചനയും പുറത്ത് വരുന്നുണ്ട്. വളരെ രഹസ്യമായാണ് സംഘം പ്രവര്‍ത്തിച്ചിരുന്നത്. വയസുകള്‍ അറിയിക്കുന്ന രീതിയിലുള്ള വ്യാജ അക്കൗണ്ടുകളാണ് അധികവും. ഉദാഹരണത്തിന് 30, 25 എന്നിങ്ങനെയുള്ള അക്കൗണ്ടിനര്‍ത്ഥം 30 വയസുള്ള ഭര്‍ത്താവും 25 വയസുള്ള ഭാര്യയും എന്നാണ്.ഇങ്ങനെ പരിചയപ്പെടുന്നവര്‍ മെസഞ്ചര്‍ ചാറ്റും ടെലിഗ്രാം ചാറ്റും വഴി ഇടപാടുകളിലേക്ക് കടക്കുന്നു. ആദ്യം വീഡിയോ ചാറ്റുകള്‍, പിന്നീട് തമ്മില്‍ കാണുന്നു. ഇത് പരസ്പരം ഭാര്യമാരെ കൈമാറിയുള്ള ലൈംഗിക വേഴ്ച്ചയിലേക്ക് എത്തുന്നു.

Advertisements

ബന്ധം സ്ഥാപിച്ചതിന് ശേഷം കൂടിച്ചേരലുകള്‍ക്കായി ഏതെങ്കിലും ഒരാളുടെ വീട് തെരഞ്ഞെടുക്കും. ഹോട്ടലുകളും റിസോര്‍ട്ടുകളും സുരക്ഷിതമല്ലാത്തതിനാലാണ് ഇവര്‍ വീടുതന്നെ തെരഞ്ഞെടുക്കുന്നത്. ഡോക്ടര്‍മാരും അഭിഭാഷകരും ഉള്‍പ്പെടെ പലരും കടുത്ത മാനസിക വൈകൃതമുള്ളവരാണ്. സംഘത്തിലുണ്ടെന്ന് പൊലീസ് പറഞ്ഞു. ഓരോ ഗ്രൂപ്പുകളിലും വ്യാജ പേരുകളില്‍ ആയിരത്തിലധികം അംഗങ്ങളാണുള്ളത്. ഇത്തരം ഗ്രൂപ്പുകളുടെ പ്രവര്‍ത്തനത്തില്‍പ്പെട്ട് മാനസികമായി തകര്‍ന്ന കറുകച്ചാല്‍ സ്വദേശിനിയായ വീട്ടമ്മയാണ് പരാതിക്കാരി. ഇടപാടുകളുടെ ഭാഗമായി പണവും കൈമാറിയിട്ടുണ്ട്. ബലാത്സംഗം, പ്രേരണ കുറ്റം, പ്രേരകന്റെ സാന്നിധ്യം, പ്രകൃതി വിരുദ്ധ ലൈംഗികത എന്നീ കുറ്റങ്ങളാണ് പിടിയിലായവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പണത്തിനും മറ്റുള്ള സ്ത്രീകളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനും വേണ്ടിയാണ് സമൂഹമാധ്യമ ഗ്രൂപ്പ് ഉപയോഗിച്ചത്. ഇതിനായി ഭാര്യയെയും ഇയാള്‍ നിരന്തരം നിര്‍ബന്ധിച്ചിരുന്നു. പീഡനങ്ങള്‍ തുടര്‍ന്നതോടെ സഹിക്ക വയ്യാതെയാണ് യുവതി ഒടുവില്‍ പൊലീസിനെ സമീപിച്ചത്. സംഭവത്തില്‍ ആറുപേര്‍ ഇതുവരെ അറസ്റ്റിലായി. കഴിഞ്ഞ ദിവസം എറണാകുളം സ്വദേശിയെയാണ് പിടികൂടിയത്. ഇതിനിടെ ഒരാള്‍ വിദേശത്തേക്ക് കടന്നു. സൗദിയിലേക്ക് പോയ ഇയാളെ തിരികെ എത്തിക്കാന്‍ പൊലീസ് നടപടി തുടങ്ങി.

Hot Topics

Related Articles