കോട്ടയം : ചാന്നാനിക്കാട് റെയിൽവേ മേൽപ്പാലത്തിന് സമീപം നിയന്ത്രണം വിട്ട ക്രെയിൻ ലോറിയിൽ ഇടിച്ച് തല കീഴായി മറിഞ്ഞു. ക്രെയിൻ മറിയുന്നത് അനുഭവപ്പെട്ടതോടെ ഡ്രൈവർ ചാടിരക്ഷപെട്ടു. തിങ്കളാഴ്ച ഉച്ചയോടെ ചാന്നാനിക്കാട് – ഇല്ലിമൂട് റോഡിലായിരുന്നു സംഭവം.
Advertisements
പുവൻതുരുത്ത് മേൽപ്പാലം നിർമ്മാണം നടക്കുന്നതിനാൽ ഈ റോഡിൽ ഗതാഗതം നിരോധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ക്രെയിൻ ചാന്നാനിക്കാട് റോഡ് വഴി കടന്നു വന്നത്. ഇതിനിടെ ചാന്നാനിക്കാട് മേൽപ്പാലത്തിന് സമീപം നിയന്ത്രണം വിട്ട ക്രെയിൻ ലോറിയിൽ ഇടിച്ച് മറിയുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഭാഗ്യം കൊണ്ട് മാത്രമാണ് ഡ്രൈവർ രക്ഷപെട്ടത്. ക്രെയിൻ മറ്റൊരു ക്രെയിൻ എത്തിച്ച് ഉയർത്തി ഇവിടെ നിന്ന് മാറ്റി.