എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ കൊലപാതകം; നിഖില്‍ പൈലി എത്തിയത് കരുതിക്കൂട്ടി; കയ്യില്‍ കത്തിയുമായി എത്തി ധീരജിന്റെ കഴുത്തില്‍ കുത്തി; ഇടുക്കി എന്‍ജിനീയറിങ്ങ് കോളജ് അനിശ്ചിത കാലത്തേയ്ക്ക് അടച്ചു

കോട്ടയം: കോളജ് ക്യാമ്പസിനു പുറത്ത് തിരഞ്ഞെടുപ്പിന്റെ ക്യാന്‍വാസിങ്ങിനായി നിന്ന ധീരജിനെയും സുഹൃത്തുക്കളെയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുത്തിയത് കരുതിക്കൂട്ടി. കയ്യില്‍ കത്തിയുമായി എത്തിയ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് നിഖില്‍ പൈലി ധീരജിന്റെ നെഞ്ചില്‍ കുത്തുകയായിരുന്നു. കുത്തേറ്റ് വീണ ധീരജിനെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആരോപിക്കുന്നതനുസരിച്ച്, അക്രമണത്തിന് നേതൃത്വം നല്‍കിയതും നിഖില്‍ പൈലിയാണ്. ഇടുക്കി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലില്‍ ടൂറിസ്റ്റ് അസിസ്റ്റന്റും യൂത്ത് കോണ്‍ഗ്രസ് സജീവ പ്രവര്‍ത്തനുമാണ് ഇയാള്‍.

Advertisements

നിഖില്‍ പൈലി സ്ഥിരം അക്രമകാരിയാണെന്നും കോണ്‍ഗ്രസ് ഗുണ്ടയാണെന്നും എംഎല്‍എ എംഎം മണി അഭിപ്രായപ്പെട്ടു. സംഘര്‍ഷം മനഃപൂര്‍വ്വം സൃഷ്ടിച്ചതാണെന്നും സമാധാനപരമായി വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടയിലാണ് കൊലപാതകം നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ക്യാമ്പസ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ തോല്‍വി മുന്നില്‍ കണ്ട കെ എസ് യു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്രമം സൃഷ്ടിക്കാന്‍ ഉള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ അരുംകൊലയെന്ന് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി ആരോപിച്ചു. പുറത്ത് നിന്നെത്തിയവരെ ക്യാസനില്‍ നിന്ന് പറഞ്ഞു വിടാന്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ശ്രമിച്ചതാണ് സീഘര്‍ഷത്തിലേയ്ക്ക് നയിച്ചത്. അരയില്‍ കരുതിയ പേന കത്തി ഉപയോഗിച്ച് പ്രവര്‍ത്തകരെ കുത്തി വീഴ്ത്തുകയായിരുന്നുവെന്നും ജില്ലാ നേതാക്കള്‍ ആരോപിച്ചു.

ഇടുക്കി പൈനാവ് എന്‍ജിനീയറിങ് കോളേജിലാണ് വിദ്യാര്‍ത്ഥി സംഘര്‍ഷത്തിനിടെയാണ് കണ്ണൂര്‍ സ്വദേശിയും കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയുമായ ധീരജാണ് കൊല്ലപ്പെട്ടത്. തൃശൂര്‍ സ്വദേശി അഭിജിത് ടി , അമല്‍ എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. കുത്തേറ്റ് റോഡില്‍ വീണ് കിടന്ന എസ്.എഫ്.ഐ പ്രവര്‍ത്തകരെ ജില്ലാ പഞ്ചായത്തംഗം വി.കെ സത്യന്റെ വാഹനത്തിലാണ് ആശുപത്രിയില്‍ എത്തി ച്ചത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.

Hot Topics

Related Articles