ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് പ്രസവവാർഡിൽ നിന്നും തട്ടികൊണ്ടു പോയ നവജാത ശിശുവിനെ ഉടൻ കണ്ടെത്തി രക്ഷിതാക്കളെ ഏല്പിച്ച സംഭവത്തിൽ, പ്രതികളെ കണ്ടെത്താൻ പ്രവർത്തിച്ച ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർക്കും, പൊലീസിനെ സഹായിച്ച വ്യക്തികളെയും, കേരള പൊലീസ് അസോസിയേഷൻ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.
ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങ് ജില്ല ഡപ്യൂട്ടി പൊലീസ് സൂപ്രണ്ട് ജെ സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു.കെ പി എ ജില്ലാ പ്രസിഡൻ്റ് ബിനു കെ ഭാസ്കർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ റ്റി അനസ്, ഗാന്ധിനഗർ എസ് എച്ച് ഒ കെ ഷിജി, സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗം അജേഷ് കുമാർ, എസ്.ഐ റ്റി എസ് റെനീഷ് ,പ്രവീൺ പി നായർഎന്നിവർ സംസാരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന്, എസ് എച്ച് ഒ കെ ഷിജി, എസ് ഐ റെനീഷ്, എ എസ് ഐ അരവിന്ദ്കുമാർ, പ്രതിയെ പിടികൂടുവാൻ പൊലിസിനെ സഹായിച്ച ടാക്സി ഡ്രൈവർ അലക്സ് സെബാസ്റ്റ്യൻ, ഹോട്ടൽ ഫ്ലോറൽ പാർക്കിൻ്റെ മാനേജർ സാബു സിറിയക്ക് പി റിസപ്ഷനിസ്റ്റ് എലിസബത്ത് നിമ്മി എന്നിവരെ ഡിവൈഎസ്പി ജെ സന്തോഷ് കുമാർ മെമൻ്റോ നൽകി ആദരിച്ചു. പൊലീസ് ഉദ്യോഗസ്ഥർക്കുള്ള മെമൻ്റോ, ഗാന്ധിനഗർ സ്റ്റേഷൻ്റെ പേരിൽ നൽകിയാണ് കേരള പൊലീസ് അസോസിയേഷൻ ആദരിച്ചത്.കുമളി വണ്ടിപ്പെരിയാർ വലിയ തറയിൽ ശ്രീജിത് അശ്വതി ദമ്പതികളുടെ രണ്ടുദിവസം പ്രായമായ കുഞ്ഞിനെ ആലുവ കളമശേരി സ്വദേശിനി നീതു രാജ് (30 ) ആണ് തട്ടികൊണ്ടു പോയത്.