മുംബൈയുടെ തല വെട്ടി ജയ്സ് വാൾ ! പുഷ്പം പോലെ മുംബൈയെ തോൽപ്പിച്ച് രാജസ്ഥാൻ 

ജയ്പൂർ : എറിഞ്ഞും അടിച്ചും മുംബൈയെ തകർത്ത് തരിപ്പണമാക്കി രാജസ്ഥാൻ. ബോൾട്ടും സന്ദീപ് ശർമയും ചേർന്ന് മുംബൈയുടെ ബാറ്റിംഗ് നിരയെ തച്ചു തകർത്തപ്പോൾ , ജെയിംസ് വാൾ എന്ന ഇടങ്കയ്യൻ വീശിയ വാളിനാൽ തലയറ്റു വീഴുകയായിരുന്നു മുംബൈയുടെ പേരുകേട്ട ബൗളിംഗ് നിര. മികച്ച തുടക്കം നൽകിയ ശേഷം ബട്ട്ലർ (35) മടങ്ങിയെങ്കിലും ക്യാപ്റ്റൻ സഞ്ജുവിനെ ഒരു വശത്തു നിർത്തി ജയ്സ്വാൾ ആക്രമണം അഴിച്ചു വിടുകയായിരുന്നു. പലതവണ കൈവിട്ടു സഹായിച്ച മുംബൈ ഫീൽഡർമാർക്ക് കൂടി ചേർന്നതോടെ , രാജസ്ഥാന് കാര്യങ്ങൾ എളുപ്പമായി. സെഞ്ച്വറി നേടി മുന്നിൽ നിന്ന് നയിച്ച ജയ് സ്വാളും ( 104) , എല്ലാം കണ്ട് ആസ്വദിച്ച് ഒരു വശത്തുനിന്ന സാംസണും (38) ചേർന്ന് ഒൻപത് വിക്കറ്റ് വിജയം രാജസ്ഥാന് സമ്മാനിച്ചത്. 

Advertisements

സ്കോർ 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മുംബൈ – 179/ 9

രാജസ്ഥാൻ – 183/1

നേരത്തെ ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത മുംബൈ നിശ്ചിത ഓവറില്‍ ഒൻപത് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സാണ് നേടിയത്. നാലിന് 52 എന്ന നിലയില്‍ തരിപ്പണമായ മുംബൈയെ ആണ് അഞ്ചാം വിക്കറ്റില്‍ 52 പന്തില്‍ 99 റണ്‍സ് ചേർത്ത് മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ഐപിഎല്ലില്‍ 1000 റണ്‍സെന്ന നേട്ടം പിന്നിട്ട തിലക് വർമ്മയാണ് മുംബൈയുടെ ടോപ് സ്കോറർ. വധേര അർദ്ധ സെഞ്ച്വറിക്ക് ഒരു റണ്‍സ് അകലെ വീണെങ്കിലും തിലക് മുംബൈക്കായി പോരാട്ടം നയിച്ചു. 45 പന്തില്‍ 65 റണ്‍സെടുത്ത താരം അവസാന ഓവറിലാണ് പുറത്താകുന്നത്.

രോഹിത്(6),ഇഷാൻ കിഷൻ(0), സൂര്യകുമാർ(10),ഹാർദിക്(10) എന്നിവർ നിരാശപ്പെടുത്തിയപ്പോള്‍ മുഹമ്മദ് നബി(23) ഭേദപ്പെട്ട പ്രകടനം നടത്തി.വാലറ്റക്കാരെ കൂടാരം കയറ്റി സന്ദീപ് ശർമ്മയാണ് മുംബൈയെ വൻ സ്കോർ നേടുന്നതില്‍ നിന്ന് പ്രതിരോധിച്ചത്. നാലോവറില്‍ 18 റണ്‍സ് മാത്രം വിട്ടുനല്‍കി സന്ദീപ് 5 വിക്കറ്റെടുത്തപ്പോള്‍ ബോള്‍ട്ടിന് രണ്ടും ആവേശ് ഖാനും യുസ്വേന്ദ്ര ചാഹലിനും ഓരോ വിക്കറ്റ് വീതം ലഭിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.