കോഴിക്കോട് : വാശിയേറിയ പോരാട്ടം നടക്കുന്ന വടകര ലോക്സഭാ മണ്ഡലത്തില്‍ എല്‍ഡിഎഫ്-യുഡിഎഫ് പോരിന് തെരഞ്ഞെടുപ്പിന്റെ അവസാന മണിക്കൂറുകളിലും ശമനമില്ല. ഇടത് സ്ഥാനാര്‍ത്ഥി കെ കെ ശൈലജയ്ക്ക് എതിരായ സൈബര്‍ അധിക്ഷേപവും തുടര്‍ന്നുള്ള വക്കീല്‍ നോട്ടീസുകളും കടന്ന് വിഷയം പൊലീസ് പരാതിയിലെത്തി. ഏറ്റവും ഒടുവില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലാണ് കെകെ ശൈലജയ്ക്കും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമെതിരെ പൊലീസില്‍ പരാതി നല്‍കിയത്. തനിക്കെതിരെ വ്യാജ വീഡിയോ ആരോപണം ഉന്നയിച്ചതില്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നല്‍കിയത്. സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ് ശൈലജ തനിക്കെതിരെ വ്യാജ വീഡിയോ ആരോപണം ഉന്നയിച്ചതെന്ന് ജനപ്രാധിനിത്യ നിയമത്തിന്റെ ലംഘനമടക്കം ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച പരാതിയില്‍ ഷാഫി പറമ്പില്‍ ആരോപിക്കുന്നു.