കൊച്ചി : ഹാക്ക് ചെയ്യപ്പെട്ട തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് തിരികെ ലഭിച്ചെന്ന് അറിയിച്ച് നടനും സംവിധായകനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണിക്കൃഷ്ണൻ.ഹാക്കർ അക്കൗണ്ട് ലോഗിൻ ചെയ്തത് പാകിസ്ഥാനില്‍ നിന്നാണെന്ന് വിഷ്ണു സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറഞ്ഞു. 24 മണിക്കൂറിനുള്ളില്‍ ഈ പ്രശ്നം പരിഹരിക്കാൻ കൂടെനിന്നവർക്ക് നന്ദിയും അറിയിച്ചു അദ്ദേഹം.
‘എന്റെ ഫെയ്സ്ബുക് പേജ് തിരിച്ചു കിട്ടി. പേജിലെ വശപിശക് പോസ്റ്റുകള്‍ കണ്ട്, ഹാക്കിങ് ആണെന്ന് മനസിലാക്കി ഉടനെ എന്നെ വിവരം അറിയിക്കാൻ ശ്രമിച്ച ആയിരക്കണക്കിന് സുഹൃത്തുക്കള്‍ക്ക് നന്ദി. ഇന്നലെ മുതല്‍ എന്റെ ഫെയ്സ്ബുക് പേജ് ആരോ ഹാക്ക് ചെയ്തെടുത്ത് പല തരത്തിലുള്ള അശ്ലീല ചിത്രങ്ങളും വിഡിയോയും പോസ്റ്റ് ചെയ്യുകയും, ചിലരോടു പണം ആവശ്യപ്പെട്ടു മെസേജ് അയയ്ക്കുകയും ചെയ്തതായി അറിഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്നലെ രാത്രി തന്നെ സൈബർ സെല്ലില്‍ വിവരം അറിയിക്കുകയും ഫെയ്സ്ബുക്കില്‍ റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. ഈ വിഷയത്തില്‍ അടിയന്തിരമായി ഇടപെടുകയും 24 മണിക്കൂറിനുള്ളില്‍ പേജ് തിരിച്ചു പിടിച്ചു തരുകയും ചെയ്യാൻ സഹായിച്ച ജിനു ബ്രോയ്ക്കും (ജിനു ബെൻ), ജിയാസ് ജമാലിനും ഒരു ലോഡ് നന്ദി. ഹാക്കർ ലോഗിൻ ചെയ്തിരിക്കുന്നതായി കണ്ടത് പാക്കിസ്ഥാനില്‍ നിന്നാണ്,” വിഷ്ണു ഉണ്ണികൃഷ്ണൻ ഇൻസ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തതിങ്ങനെ.കഴിഞ്ഞദിവസമാണ് വിഷ്ണു ഉണ്ണിക്കൃഷ്ണന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത്. നടന്റെ പേജില്‍ കുറേയേറെ അശ്ലീല ചിത്രങ്ങള്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. സുഹൃത്തുക്കളാണ് ഇക്കാര്യം വിഷ്ണുവിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്.