കാരിത്താസ് സ്പോർട്ട്സ് ഇഞ്ചുറി അഡ്വാൻസ്ഡ് & ആർത്രോസ്കോപ്പി സെന്റർ ; ക്രിക്കറ്റ് താരം സഞ്ജു സാംസൺ ഉദ്ഘാടനം ചെയ്തു

കോട്ടയം : കാരിത്താസ്  സ്പോർട്ട്സ് ഇഞ്ചുറി &  അഡ്വാൻസ്ഡ് ആർത്രോസ്കോപ്പി  സെന്റർ പ്രവർത്തനം  ആരംഭിച്ചു . യുവ  ക്രിക്കറ്റ്  താരം  സഞ്ജു  സാംസൺ    സെന്ററിൻ്റെ  പ്രവർത്തനോദ്ഘാടനം നിർവഹിച്ചു . കാരിത്താസ് ആശുപത്രിയുടെ  ഡയമണ്ട്  ജുബിലിയുടെ  ഭാഗമായി വിവിധ പുതിയ ചികിത്സാ വിഭാഗങ്ങൾ    ആരംഭിക്കുന്നതിൻ്റെ  തുടർച്ചയായി   മദ്ധ്യകേരളത്തിലെ ജനങ്ങൾക്കായി  സമർപ്പിക്കുന്നതാണ്   കാരിത്താസ്  സ്‌പോർട്ട്സ് ഇഞ്ചുറി &  അഡ്വാൻസ്ഡ് ആർത്രോസ്കോപ്പി  സെന്ററെന്ന് കാരിത്താസ്  ആശുപത്രി  ഡയറക്ടർ  റവ .ഡോ  ബിനു  കുന്നത്ത് അഭിപ്രായപെട്ടു.

Advertisements

ഇന്ത്യയുടെ കായിക മേഖലയിൽ നിരവധി സംഭാവനകൾ   നൽകിയ  മദ്ധ്യ കേരളത്തിന്  ഇത്തരത്തിലുള്ള  ഒരു ചികിത്സാ സംവിധാനം ഒരുക്കാൻ  കഴിഞ്ഞതിൽ  കാരിത്താസ്  ആശുപത്രി  അഭിമാനിക്കുന്നതായി കാരിത്താസ്  ആശുപത്രി  ഡയറക്ടർ  റവ .ഡോ  ബിനു  കുന്നത്ത് പറഞ്ഞു .
ഒരു കായികതാരത്തിൻ്റെ  ജീവിതത്തിൽ ഏറ്റവും പ്രാധാന്യമുള്ള സ്ഥാനം ഡോക്ടർമാർക്കും ഫിസിയോമാർക്കുമുണ്ടെന്ന്  സെന്ററിൻ്റെ  പ്രവർത്തനോദഘാടനം നിർവഹിച്ചു കൊണ്ട്  ക്രിക്കറ്റ്  താരം  സഞ്ജു  സാംസൺ  അഭിപ്രായപ്പെട്ടു .സംസ്ഥാനത്തെ  കായിക താരങ്ങൾക്ക് ഇത്തരം സെന്ററുകൾ വളരെ  അത്യാവശ്യമാണെന്നും  സഞ്ജു  സാംസൺ പറഞ്ഞു


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇഞ്ചുറി മാനേജ്മെന്റ്, അഡ്വാൻസ്ഡ് കീഹോൾ സർജറി,  ഫിസിയോ തെറാപി, ന്യൂട്രീഷൻ എല്ലാം ഒരുകുടകീഴിൽ അണിനിരത്തുകയാണ് സ്പോർട്ട്സ് ഇഞ്ചുറി &  അഡ്വാൻസ്ഡ് ആർത്രോസ്കോപ്പി  സെന്ററിൽ .ഇവിടെ ഇഞ്ചുറി മാനേജ്മെന്റ്, അത്യാധുനിക താക്കോൽദ്വാര ശസ്ത്രക്രിയ, സ്പോർട്സ് ഫിസിയോ തെറാപി, സ്പോർട്സ് ന്യൂട്രീഷൻ എന്നീ സൗകര്യങ്ങലടങ്ങിയതാണ് കാരിത്താസ്  സ്പോർട്ട്സ് ഇഞ്ചുറി &  അഡ്വാൻസ്ഡ് ആർത്രോസ്കോപ്പി  സെന്റർ .ദേശീയ -സംസ്ഥാന പ്രമുഖ സ്പോർട്സ് താരങ്ങൾക്ക് ശസ്ത്രക്രിയകൾ ചെയ്തിട്ടുള്ള  പ്രമുഖ ഡോക്ടർമാരുടെ വിദഗ്ധ സംഘമാണ് സ്പോർട്ട്സ് ഇഞ്ചുറി &  അഡ്വാൻസ്ഡ് ആർത്രോസ്കോപ്പി  സെന്ററിന്  നേതൃത്വം  നൽകുന്നത്.

ചടങ്ങിൽ  കാരിത്താസ്  ആശുപത്രി  ഡയറക്ടർ  റവ .ഡോ  ബിനു കുന്നത്ത് അദ്ധ്യക്ഷത വഹിച്ചു , കാരിത്താസ്  ആശുപത്രി അസി : ഡയറക്ടർ ഫാ: ജിനു കാവിൽ സ്വാഗതവും ,ഡോ  കുര്യൻ  ഫിലിപ്പ് നന്ദിയും പറഞ്ഞു , ഡോ ജോസ്  ജെയിംസ് ,ജില്ലാ  സ്പോർട്സ്  കൗൺസിൽ  പ്രസിഡണ്ട്  ബൈജു  ഗുരുക്കൾ ,ഡോ   ആനന്ദ്  കുമരോത്ത്‌ , എന്നിവർ പങ്കെടുത്തു

Hot Topics

Related Articles