ക്ഷീര സഹകരണസംഘങ്ങളെ നയിക്കാൻ വനിതാ പങ്കാളിത്തം അനിവാര്യം ; മന്ത്രി വി.എൻ. വാസവൻ

കോട്ടയം : ക്ഷീരവികസന വകുപ്പിന് പുതിയ ദിശാബോധവും ഉണർവ്വും പകരുന്ന നടപടികളാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടുള്ളതെന്ന് സഹകരണ-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.
പാമ്പാടി ബ്ലോക്ക് ക്ഷീര കർഷക സംഗമവും ളാക്കാട്ടൂർ ക്ഷീര സംഘം ഫാർമർ ഫെസിലിറ്റേഷൻ കം ഇൻഫർമേഷൻ സെന്ററിന്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisements

ക്ഷീര സഹകരണ സംഘങ്ങളെ നയിക്കുന്നതിന്   വനിതാ ക്ഷീര കർഷകരുടെ പങ്കാളിത്തം അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.
സംഘങ്ങളുടെ പ്രാഥമിക, അപെക്സ്, മേഖലാ ഭാരവാഹികളിൽ പ്രസിഡന്റ് അല്ലെങ്കിൽ വൈസ് പ്രസിഡന്റ് വനിതയാകണമെന്നാണ് പുതിയ നിർദ്ദേശം. സംഘങ്ങളുടെ  ലാഭനഷ്ടക്കണക്കുകൾ സോഷ്യൽ ഓഡിറ്റിംഗിന്റെ പരിധിയിൽ കൊണ്ടുവരുമെന്നും സംഘത്തിന്റെയും പ്രവർത്തകരുടെയും വിവരങ്ങൾ ഓൺലൈനിൽ ലഭ്യമാക്കാൻ സംവിധാനം ഏർപ്പെടുത്തിയതായും മന്ത്രി പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കൂരോപ്പട ഗ്രാമ പഞ്ചായത്ത് തൊഴിൽ പരിശീലന കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ എബ്രഹാം അധ്യക്ഷയായി. തോമസ് ചാഴിക്കാടൻ എം.പി. മുഖ്യപ്രഭാഷണം നടത്തി. കന്നുകാലി പ്രദർശന മത്സരത്തിൽ കറവപ്പശു, കിടാരി, കന്നുകുട്ടി വിഭാഗങ്ങളിൽ ആദ്യമൂന്നു സ്ഥാനക്കാർക്കുള്ള സമ്മാനങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. ക്ഷീര കർഷക മേഖലയിൽ ഏറ്റവും കൂടുതൽ തുക ( 39 ലക്ഷം) വകയിരുത്തിയ ബ്ലോക്കു പഞ്ചായത്തിനേയും പാമ്പാടി ഗ്രാമപഞ്ചായത്തിനേയും (10 ലക്ഷം) ക്ഷീരകർഷക സംഘങ്ങളിൽ ഏറ്റവും കൂടുതൽ പാൽ അളന്ന 27 കർഷകരെയും ചടങ്ങിൽ ആദരിച്ചു.

പഞ്ചായത്ത് പ്രസിഡന്റുമാരായ ഷീലാ ചെറിയാൻ ജാൻസി ബാബു , ആശാ ഗിരീഷ് , ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബെറ്റി റോയി, സി.എം. മാത്യു, പ്രേമ ബിജു, ഗോപി ഉല്ലാസ്, ക്ഷീര വികസന ഓഫീസർ വിജി വിശ്വനാഥ്, ളാക്കാട്ടൂർ ക്ഷീരോദ്പാദക സഹകരണ സംഘം പ്രസിഡന്റ് ജോയിമോൻ ജെ. വാക്കയിൽ, ഉദ്യോഗസ്ഥർ,  ക്ഷീരസംഘടനകളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. പരിപാടിയോട് അനുബന്ധിച്ച് ഗവ്യജാലകം, ക്ഷീര വികസന സെമിനാർ, ചോദ്യോത്തര പരിപാടി എന്നിവ സംഘടിപ്പിച്ചു.

Hot Topics

Related Articles