കോതമംഗലം : 25 വർഷത്തിന് ശേഷം ചരിത്രം വലയിലാക്കി എം.ജി. ദക്ഷിണ മേഖല അന്തര്‍ സര്‍വകലാശാല ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആതിഥേയരായ എം.ജി സര്‍വകലാശാല ചാമ്പ്യന്മാരായി .25 വര്‍ഷത്തിനു ശേഷമാണ് ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ് എം.ജി സ്വന്തമാക്കുന്നത്.എംജി സര്‍വകലാശാല നാല് ടീമുകള്‍ ഉള്‍പ്പെട്ട സെമിഫൈനല്‍ ലീഗില്‍ എംജി ഏഴ് പോയിന്റ് നേടിയാണ് ചാമ്പ്യൻ സ്ഥാനം കരസ്ഥമാക്കിയത്.
അഞ്ചു പോയിന്റോടെ കേരള സര്‍വകലാശാലയാണ് രണ്ടാമത്. നിലവിലെ ചാമ്പ്യന്‍മാരായ കാലിക്കറ്റ് മൂന്നും ചെന്നൈ എസ്‌ആര്‍എം സര്‍വകലാശാല നാലും സ്ഥാനം നേടി. നാല് ടീമുകളും നാളെ ആരംഭിക്കുന്ന അഖിലേന്ത്യാ ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടി. കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജ് സ്റ്റേഡിയത്തില്‍ നടന്ന സെമി ലീഗില്‍ എംജി കലിക്കറ്റിനെയും (1–-0) എസ്‌ആര്‍എമ്മിനെയും (2–-1) തോല്‍പ്പിച്ചു. കേരളയുമായി ഗോളടിക്കാതെ സമനിലയായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കാലിക്കറ്റും കേരളയും ഓരോ ഗോളടിച്ച് സമനിലയില്‍ പിരിഞ്ഞു. കാലിക്കറ്റ് എസ്‌ആര്‍എമ്മിനെ തോല്‍പ്പിച്ചു. മികച്ച ഗോളി: സുഹൈല്‍ ഷാനു (കലിക്കറ്റ്), മുന്നേറ്റക്കാരന്‍: ടി എസ് അഖിന്‍ (കേരള), മധ്യനിരക്കാരന്‍: നിതിന്‍ വില്‍സണ്‍ (എംജി), പ്രതിരോധക്കാരന്‍: അജയ് അലക്സ് (എംജി), ഭാവിവാഗ്ദാനം: വി അര്‍ജുന്‍ (എംജി).