ന്യൂഡൽഹി: ട്വന്റി 20 ലോകകപ്പിൽ പുതിയ ഉപനായകനെ പരീക്ഷിക്കാൻ ടീം ഇന്ത്യ. മോശം ഫോമിലുള്ള ഹാർദ്ദിക്ക് പാണ്ഡ്യയ്ക്ക് പകരം റിഷഭ് പന്തിനെ ഉപനായകനാക്കാനാണ് ഇന്ത്യയുടെ പദ്ധതി. ഇന്ത്യൻ പ്രീമിയർ ലീഗിലെ നിലവിലത്തെ ഫോം അനുസരിച്ച് പാണ്ഡ്യയേക്കാൾ മികച്ച പ്രകടനമാണ് പന്ത് പുറത്തെടുക്കുന്നതെന്ന് ബിസിസിഐ സംഘം വിലയിരുത്തി. ക്രിക്ബസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.മെയ് ഒന്നിന് ചേരുന്ന ബിസിസിഐ യോഗം ഇന്ത്യൻ ടീം വൈസ് ക്യാപ്റ്റനായി പന്തിനെ പ്രഖ്യാപിച്ചേക്കും. മുമ്പ് ദക്ഷിണാഫ്രിക്കയ്ക്കെതിരെ അഞ്ച് മത്സരങ്ങളുടെ ട്വന്റി 20യിൽ പന്ത് ഇന്ത്യൻ ക്യാപ്റ്റനായതാണ്. വാഹനാപകടത്തിന് ശേഷം തിരിച്ചെത്തിയ താരം മികച്ച പ്രകടനാണ് പുറത്തെടുക്കുന്നതെന്നും ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കുന്നു.രോഹിത് ശർമ്മ, യശസ്വി ജയ്സ്വാൾ, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, ജസ്പ്രീത് ബുംറ തുടങ്ങിയവർ ടീമിൽ സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു. മറ്റ് സ്ഥാനങ്ങൾക്കായി താരങ്ങളുടെ മത്സരം ഇപ്പോഴും ശക്തമാണ്. ജൂൺ ഒന്ന് മുതലാണ് ട്വന്റി 20 ലോകകപ്പ് ആരംഭിക്കുന്നത്.