കൊൽക്കത്ത : ഡൽഹിയുടെ പന്ത് അടിച്ചു പറത്തിയ കൊൽക്കത്തക്ക് ഏഴു വിക്കറ്റിൻ്റെ വിജയം. ബാറ്റിംഗിൽ തകർന്ന ഡൽഹിക്ക് ബൗളിങ്ങിലും മികവ് കാട്ടാനാകാതെ പോയതോടെയാണ് കൊൽക്കത്ത ഉജ്ജ്വല വിജയം സ്വന്തമാക്കിയത്.
സ്കോർ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഡൽഹി : 153/9
കൊൽക്കത്ത : 157/3
കുല്‍ദീപിന്റെ പക്വതയോടയുള്ള ഇന്നിംഗ്സാണ് ഡല്‍ഹിയെ കരകയറ്റിയത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുക്കാനുള്ള പന്തിൻ്റ തീരുമാനം തുടക്കത്തിലെ പാളുന്നതാണ് കണ്ടത്. ഇടവേളയ്‌ക്ക് ശേഷം ടീമിലെത്തിയ പൃഥ്വി ഷാ വീണ്ടും നിരാശനാക്കി. 13 റണ്‍സെടുത്ത താരത്തെ വൈഭവ് അറോറ മടക്കി. പിന്നാലെ ഇടവേളകളില്‍ വിക്കറ്റ് വീണുകൊണ്ടിരുന്നു. വമ്ബനടിക്കാരൻ ജേക് ഫ്രേസറെ 12 റണ്‍സിന് സാറ്റാർക് കൂടാരം കയറ്റിയതോടെ ഡല്‍ഹി പതറി.
പിടിച്ചുനില്‍ക്കാൻ ശ്രമിച്ച ഷായ് ഹോപ്പിനെ(6) അറോറ ഉഗ്രനൊരു ഇൻസ്വിംഗറിലൂടെ വീഴ്‌ത്തിയപ്പോള്‍ അഭിഷേക് പോറലിനെ ഹർഷിദ് റാണയും മടക്കി. 15 പന്തില്‍ 18 ആയിരുന്നു സമ്ബാദ്യം.ജീവൻ പലവട്ടം കിട്ടിയിട്ടും ഋഷഭ് പന്തും നിരാശനാക്കി(27), പ്രതിസന്ധികളില്‍ ശോഭിക്കുന്ന ട്രിസ്റ്റൻ സ്റ്റബ്സിനെ വരുണ്‍ ചക്രവർത്തി(4) കീപ്പറുടെ കൈകളിലെത്തിച്ചു.അക്സർ പട്ടേലിന്റെ കുറ്റി തെറിപ്പിച്ച് നരെയ്ൻ ഡല്‍ഹിയെ വമ്ബൻ തകർച്ചയിലേക്ക് തള്ളിവിട്ടു. ഇംപാക്‌ട് പ്ലെയറായി ക്രീസിലെത്തിയ കുമാർ കുശാഗ്ര ഒരു റണ്ണുമായി കുടാരം കയറി.
111/8 എന്ന നിലയില്‍ കൂപ്പുകുത്തിയ ഡല്‍ഹിയെ 150 കടത്തിയത് കുല്‍ദീപിന്റെ ഒറ്റയാള്‍ പോരാട്ടമാണ്. 26 പന്തില്‍ 5 ഫോറും ഒരു സിക്സുമടക്കം 35 റണ്‍സെടുത്ത സ്പിന്നറാണ് ടോപ് സ്കോറർ. റാസിഖ് സലാം (8) ആണ് പുറത്തായ മറ്റൊരു ബാറ്റർ. കുല്‍ദീപിനൊപ്പം ലിസാർഡ് വില്യംസ് പുറത്താകാതെ നിന്നു. വരുണ്‍ ചക്രവർത്തി മൂന്ന് വിക്കറ്റ് വീഴത്തിയപ്പോള്‍ വൈഭ് അറോറയക്കും ഹർഷിദ് റാണയ്‌ക്കും രണ്ടു വീതം വിക്കറ്റ് ലഭിച്ചു. സ്റ്റാർക്കും നരെയ്നും ഒരോ വിക്കറ്റ് കാെണ്ട് തൃപ്തിപ്പെട്ടു.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ കൊൽക്കത്തയ്ക്ക് ഫിൽ സാൾട്ട് മികച്ച തുടക്കമാണ് നൽകിയത്. അഞ്ച് സിക്സും ഏഴ് ഫോറും സഹിതം 33 പന്തിൽ 68 റണ്ണാണ് സാൾട്ട് അടിച്ചുകൂട്ടിയത്. കൂട്ടുകാരൻ സുനിൽ നരേൻ 10 പന്തിൽ 15 റണ്ണുമായും , റിങ്കു സിംഗ് 11 പന്തിൽ 11 റണ്ണുമായും പുറത്തായെങ്കിലും സാൾട്ടിനെ ഡൽഹിയ്ക്ക് പിടിച്ചു കെട്ടാനായില്ല. ഒടുവിൽ സാൾട്ട് പുറത്തായപ്പോഴേക്കും വിജയം കൊൽക്കത്തയുടെ ഏറെ അടുത്തെത്തിയിരുന്നു. ശ്രേയസ് അയ്യരും (33) , വെങ്കിടേഷ് അയ്യരും (26) ചേർന്ന് കൊൽക്കത്തയെ വിജയതീരത്ത് എത്തിച്ചു.